ചെങ്ങന്നൂർ: വന്യൂവകുപ്പിെൻറ പിഴവുമൂലം 23 വർഷമായി സ്വന്തം ഭൂമിയുടെ കരമടക്കാനാകാതെ വിമുക്തഭടൻ സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്നു. ഭൂമിയുടെ അളവ് കുറച്ചത് കൂടാതെ ക്രമവിരുദ്ധമായി സർവേനമ്പറും മാറ്റിയതാണ് ചെങ്ങന്നൂർ വെണ്മണി സ്വദേശി ജേക്കബ് ജോണിനെ ദുരിതത്തിലാക്കിയിരിക്കുന്നത്. വ്യോമസേനയിൽ ജോലിയുണ്ടായിരുന്ന ജേക്കബ് ജോണിന് പിതാവ് നൽകിയതാണ് വെണ്മണിയിലുള്ള സ്ഥലം. 1992ൽ സ്ഥലം രജിസ്റ്റർ ചെയ്തപ്പോഴും ആധാരത്തിലും കരമടച്ചപ്പോഴുമെല്ലാം സർവേ നമ്പർ 208/11 ആയിരുന്നു. രണ്ടുവർഷത്തിനുശേഷം കരമടക്കാൻ ചെന്നപ്പോഴാണ് സർവേനമ്പർ മാറ്റമുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്. സർവേനമ്പർ 208/10 എന്ന് മാറിയതിന് പുറമേ 43 സെൻറുണ്ടായിരുന്ന സ്ഥലം 39 സെൻറായി ചുരുങ്ങുകയും ചെയ്തു. ഭൂമിയുടെ ഉടമസ്ഥരെ വിവരം അറിയിക്കുകപോലും ചെയ്യാതെ രണ്ട് സർവേനമ്പറുകൾ പരസ്പരം മാറ്റുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. സർവേ നമ്പറുകൾ മാറിയെങ്കിലും സ്ഥലത്തിെൻറ സ്‌കെച്ചിൽ മാറ്റമുണ്ടായതുമില്ല. കരമടക്കാൻ സാധിക്കാതെ വന്നതോടെ ജേക്കബ് ജോൺ തുടർച്ചയായി ഓഫിസുകൾ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. വിവരാവകാശംവഴി അടിസ്ഥാനപരമായ രേഖകൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഉദ്യോഗസ്ഥർ തയാറായില്ല. രേഖകളിലെ വൈരുധ്യം മറക്കാനാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്ന് ജേക്കബ് ജോൺ ആരോപിക്കുന്നു. ഭൂനികുതി എടുക്കുന്നിെല്ലന്നുകാട്ടി ജേക്കബ് ജോൺ മുഖ്യമന്ത്രിക്ക് പരാതിപ്പെട്ടതോടെ ഇതുസംബന്ധിച്ച് ജില്ല പൊലീസ് ചീഫ് അന്വേഷണം നടത്തുകയും റിപ്പോർട്ട് കലക്ടർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. കലക്ടർ ഇടപെട്ടാലെങ്കിലും റീസർവേ നടത്തി കരമടക്കാനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. മാന്നാർ ജുമാമസ്ജിദിൽ മോഷണം മാന്നാർ: ടൗൺ പുത്തൻപള്ളി മുസ്ലിം ജുമാമസ്ജിദിൽ മോഷണം. പള്ളിയുടെ മഖ്ബറയുടെ വാതിൽ കുത്തിത്തുറന്ന് അകത്തുള്ള വാതിലിനുള്ളിലുള്ള സാധുപരിപാലന സംഘത്തിെൻറ കാണിക്കവഞ്ചി മോഷ്ടിച്ചു. പമ്പയാറിെൻറ വടക്കേ ആറ്റുതിട്ടക്ക് സമീപമുള്ള ശൗചാലയത്തിെൻറ പിന്നിലിട്ടാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചത്. തുടർന്ന് വഞ്ചി ഇവിടെത്തന്നെ ഉപേക്ഷിച്ച് മോഷ്ടാവ് കടന്നു. അടുത്തകാലത്തൊന്നും പൊട്ടിക്കാതിരുന്ന വഞ്ചിയായതിനാൽ പെരുന്നാൾകാലത്ത് ഉൾെപ്പടെ വിശ്വാസികൾ നിക്ഷേപിച്ച പണം ഉണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് മോഷണം നടന്നത്. പുലർച്ചെ സുബ്ഹി നമസ്കാരത്തിനെത്തിയവരാണ് മഖ്ബറ കുത്തിത്തുറന്നനിലയിൽ കണ്ടത്. പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിെൻറ വിളിപ്പാടകലെ നഗരഹൃദയത്തിലുള്ള പള്ളിയിൽ ആദ്യമായി നടന്ന മോഷണം എല്ലാവരിലും ആശങ്കകളുണർത്തി. ജമാഅത്ത് ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. ആലപ്പുഴയിൽനിന്ന് വിരലടയാള വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കി. എസ്.ഡി.പി.െഎ ഓഫിസിൽ റെയ്ഡ്; എട്ടുപേർ പിടിയിൽ മാന്നാർ: എസ്.ഡി.പി.െഎ ഓഫിസിൽ ചൊവ്വാഴ്ച പൊലീസ് നടത്തിയ റെയ്ഡിൽ എട്ടുപേർ അറസ്റ്റിലായി. ഇരമത്തൂർ ചക്കുവിളേത്ത് നിസാമുദ്ദീൻ (32), ഇരമത്തൂർ ചക്കുവിളേത്ത് ഷാനവാസ് (26), ഇരമത്തൂർ നിയാസ് മൻസിൽ നിസാമുദ്ദീൻ (38), കുരട്ടിശേരിൽ പുത്തൻപുരയിൽ യാസിൻ (49), കുട്ടമ്പേരൂർ തൈവിളയിൽ ഷെഫീക്ക് (39), പരുമല അമ്മാനൂരിൽ റിയാസ് (41), കുരട്ടിശേരി കവരവടക്കേതിൽ സുധീർ (42), കുരട്ടിശേരി അർത്ത മൻസിൽ ഷാനവാസ് (49) എന്നിവരെയാണ് പിടികൂടിയത്. മഹാരാജാസ് കോളജിലെ ഡിഗ്രി വിദ്യാർഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിെൻറ കൊലപാതകത്തെത്തുടർന്നാണ് മാന്നാർ എസ്.ഐ കെ.എൽ. മഹേഷിെൻറ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.