ആലപ്പുഴ: നിക്കാഹ് ഹലാലയും ബഹുഭാര്യത്വവും ശരീഅത്ത് നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും ഇതിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. പൂക്കുഞ്ഞും സംസ്ഥാന ജനറൽ സെക്രട്ടറി താജുദ്ദീനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നീക്കത്തിനെതിരെ മതേതര പ്രസ്ഥാനങ്ങളും മുസ്ലിം സംഘടനകളും പരസ്പരം യോജിച്ച് പ്രതികരിക്കണം. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ചിലരുടെ കത്തുകൾ വാങ്ങി പ്രവേശനം നടത്താനുള്ള ശ്രമെത്ത മുസ്ലിം ജമാഅത്ത് കൗൺസിൽ ഹൈകോടതിയിൽ 26986/17 നമ്പറായി ബോധിപ്പിച്ച ഹരജിയെത്തുടർന്ന് കമ്യൂണിറ്റി ക്വാട്ടയിൽ റവന്യൂ റിക്കാർഡുകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താവൂ എന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.