കുഡുംബി യുവജനസംഘം സംസ്ഥാനസമ്മേളനം വൈപ്പിനില്‍

കൊച്ചി: കുഡുംബി യുവജനസംഘം (കെ.വൈ.എസ്)14ാം സംസ്ഥാനസമ്മേളനം എട്ടിന് വൈപ്പിനില്‍ നടക്കും. രാവിലെ പത്തിന് ഞാറക്കല്‍ എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെ.വൈ.എസ് സംസ്ഥാന പ്രസിഡൻറ് എം. മനോജ് അധ്യക്ഷത വഹിക്കും. വി.ഡി. സതീശന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. കുഡുംബി സമുദായത്തില്‍നിന്ന് വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ആദരിക്കും. സംസ്ഥാന സര്‍ക്കാര്‍ കുഡുംബി സമുദായത്തോട് കാണിക്കുന്ന അവഗണനക്കെതിരെ യുവജനസംഘം സമര പരിപാടികൾ നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് എം. മനോജ് പറഞ്ഞു. കെ.വൈ.എസ് വൈസ് പ്രസിഡൻറ് എ.ബി. വിനോദ്, ശുചീന്ദ്രന്‍ കണയന്നൂര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.