അമ്പലപ്പുഴ: തെൻറ ആസ്തി വികസനഫണ്ടിൽനിന്ന് 37 ലക്ഷം ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിെൻറ നിർമാണത്തിൽ കുറഞ്ഞത് 12 ലക്ഷം രൂപയെങ്കിലും കരാറുകാരൻ അടിച്ചെടുെത്തന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാല കെട്ടിടത്തിെൻറ ഉദ്ഘാടനവേദിയിലാണ് മന്ത്രി ആരോപണമുന്നയിച്ചത്. ഗ്രന്ഥശാലക്ക് സർക്കാറുമായി കരാറുണ്ടാക്കിയ ആളല്ല കെട്ടിടം നിർമിച്ചിരിക്കുന്നത്. കരാറുകാരൻ മറിച്ചുവിൽക്കുകയായിരുന്നു. ഇങ്ങനെ മറിച്ചുവിൽക്കുന്നത് ഗുരുതര തെറ്റാണ്. ഇങ്ങനെ മറിച്ചുവിറ്റയാൾക്ക് കരാറുകാരനായി തുടരാൻ അവകാശമില്ല. ഇയാളുടെ കരാർ റദ്ദാക്കാൻ നടപടിയെടുക്കും. ഇയാൾ ചെയ്യുന്ന റോഡെല്ലാം പൊളിയുകയാണ്. ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഇതിന് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡൻറ് ജി. വേണുലാൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത്കരിക്കൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീജ രതീഷ്, അംഗം ആർ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ബൈജു, കേരള ഗ്രന്ഥശാല സംഘം ജില്ല സെക്രട്ടറി മാലൂർ ശ്രീധരൻ, താലൂക്ക് സെക്രട്ടറി സി.കെ. രതികുമാർ, ഗ്രന്ഥശാല പ്രസിഡൻറ് എം. നാജ, സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണൻ, എ. ഓമനക്കുട്ടൻ, സി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.