പള്ളുരുത്തി: അപൂർവ ഇനത്തിൽപ്പെട്ട ആമ ചൂണ്ടയിൽ കുടുങ്ങി. കടുത്ത മഞ്ഞയും കറുപ്പും കലർന്ന ആമ പെരുമ്പടപ്പ് കോണം പാടശേഖരത്തിൽ കാണാഞ്ചേരി വീട്ടിൽ ശശിയുടെ ചൂണ്ടയിൽ കുടുങ്ങുകയായിരുന്നു. പുറംതോടിലും കൈകാലുകളിലും തലയിലും അടിഭാഗത്തും കറുപ്പും മഞ്ഞയും കണ്ടതോടെയാണ് ആമയെ ശശി വീട്ടിലേക്ക് കൊണ്ടുവന്നത്. തുടർന്ന് വനം വകുപ്പ് അധികൃതരെ അറിയിച്ചു. 'തർണി' എന്ന വിഭാഗത്തിൽപ്പെട്ടതാണ് ആമയെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ആമയെ തിങ്കളാഴ്ച വനം വകുപ്പ് അധികൃതരെത്തി ഏറ്റുവാങ്ങും. ആമയെ കാണാൻ നിരവധി ആളുകളാണ് ശശിയുടെ വീട്ടിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.