െകാച്ചി: ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ പരമ്പരാഗത മേഖലക്ക് ഉൾപ്പെടെ ബാധകമാകുന്ന മത്സ്യബന്ധന നിരോധനം ഇൗ വർഷം ഉണ്ടാകില്ല. മൺസൂൺകാലത്തെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സർക്കാർ ഉണ്ടാക്കുന്ന ചട്ടങ്ങൾ നാടൻ വള്ളങ്ങൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ബാധകമാക്കണമെന്ന ഹൈകോടതി നിർദേശം ഭാവിയിലേക്കുള്ളതാണെന്നും ഇൗ വർഷം പ്രസക്തമല്ലെന്നുമാണ് സർക്കാർ വിലയിരുത്തൽ. നിരോധനം ഇൗ വർഷം നടപ്പാക്കണമെന്ന് നിർദേശിച്ചിട്ടുമില്ല. ഇപ്പോഴുള്ള ട്രോളിങ് നിരോധനം ഒരുമാസംകൂടിയാണ് ശേഷിക്കുന്നത്. ട്രോളിങ് നിരോധന കാലയളവ് 47ല്‍നിന്ന് 52 ദിവസമായി ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി ചോദ്യംചെയ്ത് കൊല്ലം ജില്ല ഫിഷിങ് ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. കടലിെൻറ അടിത്തട്ടിൽനിന്ന് മത്സ്യങ്ങളെ വലിച്ചെടുക്കുന്ന യന്ത്രശക്തി കൂടിയ മത്സ്യബന്ധന നൗകകളെയാണ് േട്രാളിങ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഉപരിതലത്തിൽ മത്സ്യബന്ധനം നടത്താൻ മാത്രം കഴിയുന്ന നാടൻ വള്ളങ്ങളും പരമ്പരാഗത നൗകകളും ട്രോളിങ് വിഭാഗത്തിൽ വരില്ല. കേരളത്തിൽ ട്രോളിങ്ങിനാണ് നിരോധനം. അതിനാൽ, ട്രോളിങ് പരിധിയിൽ വരാത്ത നൗകകളെയും മത്സ്യത്തൊഴിലാളികെളയും നിരോധനം ഒരുതരത്തിലും ബാധിക്കില്ല. നിലവിലെ സാഹചര്യത്തിൽ സംസ്ഥാന സർക്കാറിെൻറ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണനിയമം (കെ.എം.എഫ്.ആർ.എ) ഇത്തരം ചെറുനൗകകൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നതിന് മൺസൂൺ കാലത്തും നിരോധനം ഏർപ്പെടുത്തിയിട്ടില്ല. അതിനാൽ, കോടതി വിധി പരമ്പരാഗത മേഖലക്ക് തിരിച്ചടിയാവില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. മൺസൂൺകാല മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭാവിയിൽ ചട്ടങ്ങൾ കൊണ്ടുവരുേമ്പാൾ മാത്രം നാടൻ വഞ്ചികൾക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ബാധകമാക്കിയാൽ മതിയാകും. നാടൻ, പരമ്പരാഗത ജലനൗകകൾക്ക് മത്സ്യബന്ധനം തുടരാവുന്ന നിലവിലെ അവസ്ഥക്ക് കോട്ടംതട്ടുമെന്ന ആശങ്ക കോടതി വിധിയിൽ ഇല്ലാത്തതിനാൽ വിധിയിൽ വ്യക്തത തേടിയുള്ള ഹരജി തൽക്കാലം നൽകേണ്ടതില്ലെന്ന തീരുമാനത്തിലാണ് സർക്കാർ എന്നറിയുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പുനഃപരിശോധന ഹരജി പരിഗണിച്ചെങ്കിലും അതും വേണ്ടെന്ന നിലപാടാണ്. എന്നാൽ, വിധി സംബന്ധിച്ച് ഭിന്നാഭിപ്രായവും മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ പുനഃപരിശോധന, വ്യക്തത ഹരജികളുടെ സാധ്യത പാടെ തള്ളിക്കളയരുതെന്ന നിയമോപദേശവും സർക്കാറിന് ലഭിച്ചിട്ടുണ്ട്. പി.എ. സുബൈർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.