സി.പി.ഐ ജില്ല സമ്മേളനം; സെവന്‍സ് ഫുട്​ബാള്‍ മേള സമാപിച്ചു

മൂവാറ്റുപുഴ: ഫെബ്രുവരി ഒന്നുമുതൽ നാലുവരെ തൃപ്പൂണിത്തുറയില്‍ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെവന്‍സ് ഫുട്ബാള്‍ മേള സമാപിച്ചു. രണ്ടാര്‍ എച്ച്.എം കോളജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ യുവ എഫ്‌.സി വളയന്‍ചിറങ്ങരയെ എതിരില്ലാത്ത രണ്ട് ഗോളിന് യുവജനവേദി കിഴക്കേക്കര പരാജയപ്പെടുത്തി. സമാപന സമ്മേളനം ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. കാഷ് അവാര്‍ഡും ട്രോഫിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ ടീം വൈസ് ക്യാപ്റ്റന്‍ ടി.എ. ജാഫര്‍ സമ്മാനിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ ടി.എം. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല എക്‌സിക്യൂട്ടിവ് അംഗം എന്‍. അരുണ്‍, മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, കമ്മിറ്റി അംഗങ്ങളായ കെ.എ. സനീര്‍, വിന്‍സന്‍ ഇല്ലിക്കല്‍, ഷാജി അലിയാര്‍, വി.കെ. മണി, ലോക്കല്‍ സെക്രട്ടറി എം.കെ. അജി, സംഘാടകസമിതി കണ്‍വീനര്‍ കെ.ഇ. ഷാജി, പ്രോഗ്രാം കമ്മിറ്റി കോ-ഓഡിനേറ്റര്‍ കെ.ബി. നിസാര്‍, വി.എസ്. അനസ് എന്നിവര്‍ സംബന്ധിച്ചു. ചിത്രം-1) സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെവന്‍സ് ഫുട്ബാള്‍ മേള സമാപനം ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.