Suppli കായംകുളം സപ്ലിമെൻറ്​

മുറുക്കി ചുവപ്പിക്കാൻ തളിർ വെറ്റില; മധ്യതിരുവിതാംകൂറിലെ വെറ്റില കൃഷിയും പ്രതിസന്ധിയിൽ ആലപ്പുഴ ജില്ലയിൽ തെക്ക് കിഴക്കൻ മേഖലയിലാണ് വെറ്റില കൃഷി വ്യാപകമായുള്ളത്. നൂറനാട്, പാലമേൽ, വള്ളികുന്നം, താമരക്കുളം, ചുനക്കര പഞ്ചായത്തുകളിലായി നൂറുകണക്കിന് വെറ്റില കൃഷിക്കാരുണ്ടെന്നാണ് കണക്ക്. വയലുകളോട് ചേർന്നും ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിലുമാണ് വെറ്റില കൃഷി ചെയ്യുന്നത്. പത്ത് മുതൽ 25 വർഷം വരെയാണ് വെറ്റിലക്കൊടിയുടെ ആയുസ്സ്. അതീവ ശ്രദ്ധയോടെയുള്ള പരിചരണം നൽകേണ്ട ഒന്നാണ് വെറ്റില കൃഷി. ആയതിനാൽ പലപ്പോഴും കർഷകർക്ക് നഷ്ടമാണ് പ്രതിഫലമായി കിട്ടുക. മാത്രമല്ല, പ്രകൃതിക്ഷോഭങ്ങളും രോഗബാധയും കർഷകരെ പലപ്പോഴും കടക്കെണിയുടെ വക്കിലേക്ക് എത്തിക്കുകയും ചെയ്യും. ആദ്യ മുതൽമുടക്ക് മാത്രമാണ് കർഷകർക്കുള്ള കാര്യമായ ചെലവ്. വെറ്റിലക്കൊടികളെ മുകളിലേക്ക് പടർത്താൻ വേണ്ട കാര്യങ്ങൾ ചെയ്യുക, ജലസേചനം നടത്തുക, കൃത്യമായി വളപ്രയോഗം തുടങ്ങിയവ ചെയ്താൽ മാത്രമേ കൊടികളിൽ കൂടുതൽ നാൾ വെറ്റില എടുക്കാൻ കഴിയൂ. രോഗങ്ങൾ പെട്ടെന്ന് ബാധിക്കുന്ന കൃഷിയാണ് വെറ്റിലക്കൊടി. രോഗം ബാധിച്ചാൽ പിന്നെ കൃഷി പൂർണമായി ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കെട്ട് കണക്കിനാണ് വെറ്റില ചന്തകളിൽ വിൽക്കുന്നത്. 80 വെറ്റിലയാണ് ഒരു കെട്ട്. 20 വീതമുള്ള അടുക്കുകളാക്കിയാണ് വെറ്റില കെട്ടുകളാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കർഷകർക്ക് ഏറ്റവും ഉയർന്ന വിലയാണ് ലഭിച്ചത്. ഒരു കെട്ട് വെറ്റിലക്ക് 280 രൂപ വരെ ലഭിച്ചു. ഉൽപാദനം കുറഞ്ഞതാണ് വെറ്റിലക്ക് വില കൂടുവാൻ കാരണം. ചൂടുകാലത്തി​െൻറ ആരംഭത്തോടെ തന്നെ മേഖലയിലെ ബഹുഭൂരിപക്ഷം കർഷകരുടെയും കൃഷി നശിച്ചിരുന്നു. ഇതുമൂലം ലക്ഷക്കണക്കിന് രൂപയാണ് കർഷകർക്ക് നഷ്ടമുണ്ടായത്. താമരക്കുളം, പന്തളം, പറക്കോട് തുടങ്ങിയ ചന്തകളാണ് വെറ്റില കർഷകരുടെ വ്യാപാര കേന്ദ്രം. വള്ളികുന്നം പ്രഭ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.