ആലപ്പുഴ: അഡ്വൈസ് മെമ്മോ ലഭിച്ചവർക്കുപോലും നിയമനം നൽകാതെ സർക്കാറും പി.എസ്.സിയും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് യുവമോർച്ച ജില്ല പി.എസ്.സി ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് എസ്. സാജൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി അജി ആർ. നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ശ്യാംകൃഷ്ണൻ, മണ്ഡലം പ്രസിഡൻറുമാരായ ഷാജി കരുവാറ്റ, രാജേഷ് ഗ്രാമം, വിമൽ രവീന്ദ്രൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി ആർ. കണ്ണൻ, യുവമോർച്ച ജില്ല കമ്മിറ്റി അംഗങ്ങളായ ഹരീഷ്, രമേശൻ മണ്ഡലം ജനറൽ സെക്രട്ടറിമാരായ സന്തോഷ്, രൂപേഷ്, സുനീഷ് എന്നിവർ സംസാരിച്ചു. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം -ആഞ്ചലോസ് ആലപ്പുഴ: മുടങ്ങിക്കിടക്കുന്ന കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം ചെയ്ത് പെന്‍ഷന്‍കാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. കെ.എസ്.ആര്‍.ടി.സിയിലെ ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യാമെന്നത് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതാണ്. ശമ്പളവും പെന്‍ഷനും മുടങ്ങാതെ വിതരണം ചെയ്യാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.യു.സി.ഐ നേതാവ് എസ്. സീതിലാല്‍ മുഖ്യപ്രഭാഷണം നടത്തി. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ യൂനിറ്റ് പ്രസിഡൻറ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. ഇ.ബി. വേണുഗോപാല്‍, ഏവൂര്‍ രാധാകൃഷ്ണപിള്ള, വി. രാധാകൃഷ്ണന്‍, എ.പി. ജയപ്രകാശ്, കെ.എം. സിദ്ധാർഥന്‍, എം.പി. പ്രസന്നന്‍, എം. അബ്ദുല്ല, എ. സോമന്‍പിള്ള, എന്‍. പ്രഭാകരന്‍, വി.പി. പവിത്രന്‍, എം. അബൂബക്കര്‍, പി.എ. കൊച്ചുചെറുക്കന്‍, എ.സി. ശശിധരന്‍പിള്ള, പി.എന്‍. ജയദേവന്‍, ജി. തങ്കമണി, കെ. കമറുദ്ദീന്‍, കെ. സിദ്ധാർഥന്‍ എന്നിവര്‍ സംസാരിച്ചു. ആലപ്പുഴ യൂനിറ്റിലെ എം.ജെ. സ്റ്റീഫന്‍, എം.ആര്‍. രവികുമാര്‍ എന്നിവരാണ് റിലേ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്. ചൊവ്വാഴ്ച കായംകുളം യൂനിറ്റിലെ പ്രതിനിധികള്‍ പങ്കെടുക്കും. കിടപ്പുപെന്‍ഷന്‍കാരെന്നും നടപ്പുപെന്‍ഷന്‍കാരെന്നും പെന്‍ഷന്‍കാരെ വേര്‍തിരിക്കാന്‍ നോക്കേണ്ടെന്നും മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും കുടിശ്ശിക ഉള്‍പ്പെടെ അനുവദിക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കള്‍ പറഞ്ഞു. മോക് ഡ്രില്ലിനായി പോയ ഫയർഫോഴ്സ് വാഹനം കാറുമായി കൂട്ടിയിടിച്ചു ആലപ്പുഴ: മോക് ഡ്രില്ലിനായി പോയ ഫയർഫോഴ്സ് വാഹനം കാറുമായി കൂട്ടിയിടിച്ചു. തിങ്കളാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. ഓഖി ദുരന്ത പശ്ചാത്തലത്തിൽ മുന്നൊരുക്കത്തിെൻറ ഭാഗമായി ദുരന്ത നിവാരണ അതോറ്റിയാണ് ജില്ലയിലെ തീരദേശ മേഖലകളിൽ മോക് ഡ്രിൽ സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കാൻ പോയ ഫയർഫോഴ്സ് വാഹനമാണ് പൂങ്കാവിൽ അപകടത്തിൽപെട്ടത്. വാഹനങ്ങൾ നേരെ വന്ന് ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാൻ കാർ ബ്രേക്ക് ഇട്ടെങ്കിലും പിന്നിൽനിന്ന് വന്ന മറ്റൊരു കാറും ഇടിച്ചു. ഫയർഫോഴ്സിെൻറ വാഹനത്തിന് കാര്യമായ കേടുപാട് സംഭവിച്ചു. മറ്റൊരു വാഹനം സ്റ്റേഷനിൽനിന്ന് എത്തിച്ച ശേഷമാണ് ഫയർഫോഴ്സ് യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.