താലൂക്ക് ഹോമിയോ ആശുപത്രി നവീകരിച്ച ലാബ് ഉദ്ഘാടനം

മൂവാറ്റുപുഴ: താലൂക്ക് ഹോമിയോ ആശുപത്രിയിലെ നവീകരിച്ച ലാബ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.വൈ. നൂറുദ്ദീന്‍, സിന്ധു ഷൈജു, ജില്ല ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. ലീന റാണി, എച്ച്.എം.സി കമ്മിറ്റി അംഗങ്ങളായ എ. െസയ്തുമുഹമ്മദ്, ഷംസുദ്ദീന്‍ പീടിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. റോയ് എം. ജോര്‍ജ് സ്വാഗതവും മെഡിക്കല്‍ ഓഫിസര്‍ സാറ നന്ദന മാത്യു നന്ദിയും പറഞ്ഞു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 6.50 -ലക്ഷം രൂപ െചലവഴിച്ചാണ് ലാബ് നവീകരിച്ചത്. ഹെമറ്റോളജിക്കല്‍ അനലൈസര്‍, മൈക്രോസ്‌കോപ് അടക്കമുള്ള ഉപകരണങ്ങൾ ആശുപത്രിയില്‍ സജ്ജീകരിക്കും. ചിത്രം- മൂവാറ്റുപുഴ താലൂക്ക് ഹോമിയോ ആശുപത്രിയിലെ നവീകരിച്ച ലാബ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.