കൊച്ചി: നാലാമത് ദേശീയ സമാധാന കണ്‍വെന്‍ഷന് കൊച്ചിയില്‍ ചൊവ്വാഴ്ച തുടക്കം. കലൂര്‍ ഐ.എം.എ ഹൗസില്‍ നടക്കുന്ന ത്രിദിന കണ്‍വെന്‍ഷനില്‍ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും. ആദ്യമായാണ് ദേശീയ സമാധാന കണ്‍വെന്‍ഷന് കേരളം ആതിഥേയത്വം വഹിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ദേശീയോദ്ഗ്രഥന നൃത്തശിൽപത്തോടെയാണ് തുടക്കം. ഉദ്ഘാടന സമ്മേളനത്തില്‍ ഭോപാല്‍ എ.ഡി.ജി.പി അനുരാധ ശങ്കര്‍, അർബുദ ചികിത്സ വിദഗ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. നാഷനല്‍ പീസ് മൂവ്മെൻറ് ചെയര്‍മാന്‍ ഫാ. വര്‍ഗീസ് ആലങ്ങാടന്‍ അധ്യക്ഷത വഹിക്കും. വൃക്കദാനം നടത്തിയ പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനെ ആദരിക്കും. 31ന് രാവിലെ 11.45നുള്ള സെഷനില്‍ മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി സംസാരിക്കും. യു.കെ, ജര്‍മനി എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ രക്ഷാധികാരിയും ഡോ. വിന്‍സൻറ് കുണ്ടുകുളം ചെയര്‍മാനുമായി സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.