ഭൂമി തട്ടിപ്പ്​: വൈദിക സമിതി യോഗത്തിന്​ സുരക്ഷയൊരുക്കും

അങ്കമാലി: സീറോ മലബാര്‍ സഭയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച എറണാകുളത്ത് ചേരുന്ന വൈദിക സമിതി യോഗത്തിന് ആര്‍ച് ഡയസിയന്‍ മൂവ്മ​െൻറ് ഫോര്‍ ട്രാന്‍സ്പരന്‍സി (എ.എം.ടി) പ്രവര്‍ത്തകര്‍ സുരക്ഷയൊരുക്കും. യോഗത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി പെങ്കടുക്കുന്നുണ്ട്. ഭൂമി തട്ടിപ്പ് വെളിച്ചത്ത് വന്നതോടെ അതിരൂപതയുടെ മറ്റ് പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ചതാണ് എ.എം.ടി. അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജനുവരി നാലിന് വൈദിക സമിതി യോഗം ചേർന്നിരുന്നു. തന്നെ മൂന്നുപേര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞ് ആലഞ്ചേരി യോഗത്തിൽനിന്ന് വിട്ടുനിന്നതായും പിറ്റേദിവസം നേരിട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നില്ലെന്നും ആക്ഷേപമുണ്ട്. അതിരൂപതയുടെ സബ് പാസ്റ്ററല്‍ സ​െൻററായ അങ്കമാലി സുബോധനയില്‍ ഞായറാഴ്ച ചേര്‍ന്ന എ.എം.ടിയുടെ പ്രഥമയോഗത്തില്‍ എറണാകുളം അതിരൂപതക്ക് പുറമെയുള്ളവര്‍ പോലും അതിക്രമിച്ച് കയറി അലങ്കോലപ്പെടുത്തി. ഇൗ സാഹചര്യം ആവര്‍ത്തിക്കപ്പെടാതിരിക്കാനാണ് ചൊവ്വാഴ്ചത്തെ യോഗത്തിന് പിന്തുണയും സുരക്ഷയും നൽകുന്നതെന്ന് സി.എല്‍.സി മുന്‍ സംസ്ഥാന ഭാരവാഹിയും എ.എം.ടി ജനറല്‍ കണ്‍വീനറുമായ റിജു കാഞ്ഞൂക്കാരന്‍, ഭാരവാഹികളായ ഷൈജു ആൻറണി, ഷൈന്‍ വര്‍ഗീസ്, അന്ന ഷിബി എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.