കാലടി: ശ്രീമൂലനഗരം പഞ്ചായത്തിലെ മേജർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ശ്രീഭൂതപുരം ഇറിഗേഷെൻറ പ്രവർത്തനം നിലച്ചത് മേഖലയിൽ കടുത്ത ജലക്ഷാമത്തിന് കാരണമാകുന്നു. ട്രാൻസ്ഫോർമർ കത്തിനശിച്ചതിനാലാണ് പദ്ധതി സ്തംഭിച്ചതെന്ന് ഇറിഗേഷൻ അധികൃതർ പറയുന്നു. പകരം സംവിധാനം ഏർപ്പെടുത്താനും പമ്പിങ് പുനരാരംഭിക്കാനും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കാത്തത് കർഷകർ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു. പമ്പിങ് നിലച്ചതിനെത്തുടർന്ന് ശ്രീഭൂതപുരം, കൈപ്ര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വെള്ളം ലഭിക്കാത്തതിനെത്തുടർന്ന് ജാതി, നെല്ല്, വാഴ തുടങ്ങിയ കാർഷിക വിളകളും ഉണങ്ങുകയാണ്. വേനലിൽ ചുരുങ്ങിയ നാളുകളാണ് ഇറിഗേഷൻ പ്രവർത്തിക്കുന്നത്. അതുപോലും കൃത്യമായി പാലിക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി. 150 എച്ച്.പിയുടെ രണ്ട് മോട്ടോറുകളാണ് പമ്പിങ്ങിന് ഉപയോഗിക്കുന്നതെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ല. പെരിയാറിന് സമീപം സ്ഥാപിച്ച പമ്പ് ഹൗസിൽനിന്ന് 150 എച്ച്.പിയുടെ മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് കൈപ്രയിൽ സ്ഥാപിച്ച ടാങ്കിലെത്തിച്ച് ഇവിടെ നിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്. അതേസമയം, ട്രാൻസ്ഫോർമറിെൻറ തകരാർ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുന്നതായി ഇറിഗേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.