വനത്തിൽ ശുചിമുറി മാലിന്യം തള്ളിയ രണ്ടുപേർ പിടിയിൽ

കോതമംഗലം: വനത്തിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയ രണ്ടുപേരെ വനപാലകർ പിടികൂടി. ഇവരെത്തിയ ടാങ്കർ ലോറി കസ്റ്റഡിയിലെടുത്തു. അടിമാലിയിലെ ആയുർവേദശാലയുടെ സെപ്റ്റിക് ടാങ്കിൽനിന്ന് ശേഖരിച്ച മാലിന്യം നേര്യമംഗലം വനത്തിലാണ് തള്ളിയത്. നെട്ടൂർ കടവിൽ നിയാസ് (40), ചെട്ടികുളങ്ങര പേരൂർ മഹേഷ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലക്കോട് ചെക്ക് പോസ്റ്റിൽ വാഹനം തടഞ്ഞാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. വന്യജീവി സംരക്ഷണ നിയമം പ്രകാരം കേസെടുത്തു. നേര്യമംഗലം റേഞ്ച് ഓഫിസർ അരുൺ കെ. നായരുടെ നേതൃത്വത്തിൽ വാളറ സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ചർ ഇൻ ചാർജ് ദിലീപ് ഖാൻ, എസ്.എഫ്.ഒമാരായ കെ.എ. റ ഹീം, ടി.വി. മുരളി, എഫ്.ഒമാരായ കെ.എ. അലിക്കുഞ്ഞ്, ബി. ബിജോയ്, അഖിൽ സജീവൻ, അരുൺ രാജ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്. വേനലിന് മുമ്പേ കാട്ടുതീ പടരുന്നു കോതമംഗലം: വേനലിന് മുമ്പേ നേര്യമംഗലം വനമേഖലയിൽ കാട്ടുതീ പടരുന്നു. ചെമ്പൻകുഴി പള്ളിക്ക് സമീപം 15 ഏക്കർ വനമാണ് ഞായറാഴ്ച രാത്രി കത്തിനശിച്ചത്. വനപാലകരും അഗ്്്നിശമന സേനയും നടത്തിയ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ചെമ്പൻകുഴി പള്ളിക്ക് സമീപം റോഡിനോട് ചേർന്നാണ് തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. അഗ്നിശമന സേനയെയും വനപാലകെരയും വിവരം അറിയിച്ചു. വാഹനം എത്തുന്ന സ്ഥലങ്ങളിൽ അഗ്്്നിശമന സേന തീ അണച്ചു. ഒന്നര കിലോമീറ്റർ ഉള്ളിൽ കയറി പടർന്ന തീ വനപാലകരും വനസംരക്ഷണ സമിതി പ്രവർത്തകരും ചേർന്നും അണച്ചു. ഏപ്രിലോടെ വേനൽ കനക്കുന്നതോടെയാണ് സാധരണ പ്രദേശത്ത് കാട്ടുതീ പടരാറ്. മാർച്ച് മാസത്തോടെ ഫയർ ലൈനുകൾ തെളിച്ച് കാട്ടുതീ തടയാൻ മുൻകരുതൽ വനം വകുപ്പ് സ്വീകരിക്കാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.