മൂവാറ്റുപുഴ: നഗരത്തിൽ വീണ്ടും തെരുവുനായ് ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ ദിവസം കാവുങ്കരയിൽ പേവിഷബാധയേറ്റ് പശു ചത്തിരുന്നു. ഇ.ഇ.സി റോഡ്, മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയവരെ തെരുവുനായ് ഓടിച്ചു. മദ്റസയിലേക്ക് പോയ കുട്ടികൾക്കുനേരെ മാർക്കറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നായ് ശല്യമുണ്ടായി. മൂന്നുവർഷം മുമ്പ് തെരുവുനായ് ആക്രമണത്തിൽ അരമണിക്കൂറിനിടെ ഇരുപതിലധികം പേർക്ക് കടിയേറ്റിരുന്നു. തുടർന്ന് പ്രതിഷേധത്തിനൊടുവിൽ തെരുവുനായ് വന്ധ്യംകരണം പദ്ധതി നടപ്പാക്കാൻ നഗരസഭ തീരുമാനമെടുത്തിരുന്നു. എന്നാൽ, പ്രതിഷേധം തണുത്തതോടെ പദ്ധതി കടലാസിലൊതുങ്ങി. കഴിഞ്ഞ വർഷം കുടുംബശ്രീ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനൊരുങ്ങിയെങ്കിലും പൂർണമാക്കാനായില്ല. ഇതിനിടെ നാട്ടുകാർ ഉൾെപ്പടെ രംഗത്തിറങ്ങിയതോടെ നായ് ശല്യത്തിന് കുറവുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.