ഇന്നത്തെ പരിപാടി

ചേർത്തല എസ്.എൻ.എം.ജി.ബി.എച്ച്.എസ് സ്കൂൾ ഓഡിറ്റോറിയം: കുഷ്ഠരോഗ നിർമാർജന പക്ഷാചരണം 'സ്പർശ്' ജില്ലതല ഉദ്ഘാടനം -രാവിലെ 10.00 പട്ടണക്കാട് വെള്ളേക്കാവ് ദുർഗാഭഗവതി ക്ഷേത്രം: നവാഹയജ്ഞം -രാവിലെ 8.00 കോലാഞ്ഞി രാമചന്ദ്രവിലാസം മഹാവിഷ്ണു ക്ഷേത്രം: ഉത്സവം. കാഴ്ചശ്രീബലി -രാവിലെ 8.30, ആറാട്ടുബലി -വൈകു. 7.00, നാടകം -രാത്രി 9.00 തങ്കി സ​െൻറ് മേരീസ് ഫൊറോന പള്ളി: ദർശന തിരുനാൾ സമൂഹദിവ്യബലി -രാവിലെ 6.00 കുറുപ്പൻകുളങ്ങര പൂവണ്ടാട്ട് ശിവക്ഷേത്രം: സപ്താഹം -രാവിലെ 8.00 കണ്ടമംഗലം രാജരാജേശ്വരി മഹാക്ഷേത്രം: ഉത്സവം. സ്കന്ദപുരാണ പാരായണം -രാവിലെ 8.00 ചേർത്തല വടക്കുംമുറി ഷൺമുഖ ക്ഷേത്രം: ഉത്സവം. ഭസ്മാഭിഷേകം -രാവിലെ 9.00 കടക്കരപ്പള്ളി കിഴക്കേ കൊട്ടാരം ധർമശാസ്ത ക്ഷേത്രം: സപ്താഹം -രാവിലെ 8.00 വെട്ടക്കൽ രാമസ്വാമി ക്ഷേത്രം: ഉത്സവം. കലശാഭിഷേകം -രാവിലെ 9.00, നാടകം -രാത്രി 9.00 ചേർത്തല ടൗൺ ഗുരുനാരായണ സേവാസമിതി: കലശ ഉത്സവം. കലശാഭിഷേകം -രാവിലെ 10.30 ഇൻറർവ്യൂ ഒന്നിന് ആലപ്പുഴ: കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പ്രവേശനത്തിനുള്ള ഇൻറർവ്യൂ ഫെബ്രുവരി ഒന്നിന് ഉച്ചക്ക് രണ്ടിന് നടത്തും. ഡി.സി.എ പ്രവേശനത്തിനുള്ള ഇൻറർവ്യൂ അന്ന് രാവിലെ 10നാണ്. ശനി, ഞായർ ക്ലാസുകളായിരിക്കും. യോഗ്യത: എസ്.എസ്.എൽ.സി. ഫോൺ: 8547005018, 0479 2485370. സയൻറിഫിക് അസിസ്റ്റൻറ് നിയമനം ആലപ്പുഴ: ദേശീയ മണ്ണ് പരിപോഷണ കാർഡ് വിതരണ പദ്ധതിയിൽ മണ്ണ് പരിശോധനക്കും ഡാറ്റഎൻട്രിക്കുമായി ജില്ല സോയിൽ ടെസ്റ്റിങ് ലബോറട്ടറിയിൽ സയൻറിഫിക് അസിസ്റ്റൻറിനെ നിയമിക്കുന്നു. വേതനം 10,000 രൂപ. യോഗ്യത: രസതന്ത്രത്തിൽ ബിരുദം, ഡി.ടി.പി, ടൂവീലർ ൈഡ്രവിങ് ലൈസൻസ്. ഫെബ്രുവരി മൂന്നിന് കലക്ടറേറ്റിലെ പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ കാര്യാലയത്തിൽ ഇൻറർവ്യൂ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.