ഫാഷിസ്​റ്റ്​ വിരുദ്ധ സംഗമം

ചാരുംമൂട്: മാവേലിക്കരയിൽ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളനത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ്- -എ.ഐ.എസ്.എഫ് ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് വൈകീട്ട് നാലിന് ചാരുംമൂട്ടിൽ നടത്തും. മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. രകതസാക്ഷി ദിനാചരണം ആലപ്പുഴ: ജനുവരി 30ന് രാവിലെ 10.30ന് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ. ശങ്കർ കോൺഗ്രസ് ഭവനിൽ അനുസ്മരണ സമ്മേളനം നടക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു. പാരൻറിങ്-വിവാഹ പൂർവ കൗൺസലിങ് മണ്ണഞ്ചേരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ മണ്ണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പാരൻറിങ്-വിവാഹപൂർവ കൗൺസലിങ് കോഴ്സുകളുടെ ഉദ്ഘാടനം ജില്ല പ്രസിഡൻറ് കുന്നപ്പള്ളി മജീദ് നിർവഹിച്ചു. മേഖല പ്രസിഡൻറ് എസ്‌. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സി.എ. സക്കീർ ഹുസൈൻ അൽ അസ്ഹരി പ്രാർഥന നിർവഹിച്ചു. സമസ്ത ഓർഗനൈസർ പി.സി. ഉമർ മൗലവി വയനാട് ക്ലാസുകൾക്ക് നേതൃത്വം നൽകി. പൊന്നാട് മഹല്ല് ഖതീബ് യു. മുഹമ്മദ് ഹനീഫ ബാഖവി, വടക്കനാര്യാട് മഹല്ല് ഖതീബ് ഹാഫിസ് ഫസ്ലുറഹ്‌മാൻ സഖാഫി, ടൗൺ ജുമാമസ്ജിദ് ഖതീബ് മുസ്‌ലിഹ്‌ ബാഖവി, കലവൂർ ടൗൺ ജുമാമസ്ജിദ് ഖതീബ് എ. ഇബ്രാഹീംകുട്ടി മൗലവി, സുന്നി യുവജന സംഘം ജില്ല ജനറൽ സെക്രട്ടറി നിസാർ പറമ്പൻ, സുന്നി മഹല്ല് ഫെഡറേഷൻ ജില്ല സെക്രട്ടറി എം. മുജീബ് റഹ്‌മാൻ, കിഴക്കേ മഹല്ല് ജനറൽ സെക്രട്ടറി ടി. ഷാജിമോൻ, പടിഞ്ഞാേറ മഹല്ല് ജനറൽ സെക്രട്ടറി പി.യു. ഷറഫ്കുട്ടി, പൊന്നാട് മഹല്ല് ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് കുഞ്ഞ് നൈന, വടക്കനാര്യാട് മഹല്ല് പ്രസിഡൻറ് എൻ.എച്ച്. ഷുക്കൂർ, ടി.എ. അലിക്കുഞ്ഞ് ആശാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.എച്ച്. നാസർ സ്വാഗതവും കോഓഡിനേറ്റർ ഒ.എം.എ. റഷീദ് ഊരാളിവീട് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.