എരമല്ലൂരിലെ നെൽപാടങ്ങൾ മത്സ്യകൃഷിക്ക്​ വഴിമാറുന്നു

അരൂർ: ഒരിക്കൽ നെൽകൃഷിക്ക് പേരുകേട്ട പാടശേഖരങ്ങൾ മത്സ്യകൃഷിക്ക് വഴിമാറുന്നു. എരമല്ലൂരിൽ ഏക്കർകണക്കിന് നെൽപാടങ്ങൾ മത്സ്യകൃഷിക്കുവേണ്ടി തയാറെടുക്കുകയാണ്. കാക്കത്തുരുത്ത് കായലിനും തോട്ടപ്പള്ളി ക്ഷേത്രത്തിനും ഇടക്കുള്ള പാടശേഖരങ്ങളാണ് സംസ്ഥാന സർക്കാറി​െൻറ കീഴിൽ പ്രവർത്തിക്കുന്ന 'അഡാക്കി'​െൻറ (ദി ഏജൻസി ഫോർ െഡവലപ്മ​െൻറ് ഒാഫ് അക്വാകൾചർ) ആഭിമുഖ്യത്തിലാണ് മത്സ്യകൃഷിക്ക് തയാറെടുപ്പുകൾ നടത്തുന്നത്. മത്സ്യകൃഷി വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര സർക്കാർ ഏജൻസിയാണ് അഡാക്ക്. ആദ്യഘട്ടത്തിൽ ആഴത്തിൽ കുഴിച്ചെടുത്ത മണ്ണും ചളിയും വയലിന്നരികിൽ ഉയരത്തിൽ ബണ്ട് വെച്ച് പിടിപ്പിച്ച് മാറ്റിയെടുത്തുകഴിഞ്ഞു. കായൽ നിരപ്പിെനക്കാൾ ഉയരത്തിലുള്ള ബണ്ട് നിർമാണം നാട്ടുകാരിൽ ആകാംക്ഷ ജനിപ്പിച്ചിരിക്കുകയാണ്. എന്തിനുവേണ്ടിയാണ് ഇതെന്ന് അവർക്ക് മനസ്സിലായിട്ടില്ല. തോട്ടപ്പള്ളി നെല്ലുൽപാദക സഹകരണ സംഘത്തി​െൻറ കീഴിലാണ് പാടശേഖരങ്ങൾ. പൊക്കാളി കൃഷി നടന്നിരുന്ന ഇവിടെ ഇനി നെൽകൃഷി നടക്കാനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്. പ്രദേശത്ത് നെൽകൃഷി അസാധ്യമായിക്കഴിഞ്ഞുവെന്ന കാര്യം കർഷക തൊഴിലാളികൾതന്നെ സമ്മതിക്കുന്നു. എന്നാലും, ഒന്നിടവിട്ടുള്ള നെൽകൃഷി അവരുടെ സ്വപ്നമാണ്. കർഷക തൊഴിലാളികളുടെ സഹായത്തോടെയുള്ള നിലമൊരുക്കൽ പൂർണമായും മത്സ്യകൃഷിക്കുവേണ്ടി മാത്രമുള്ളതാണ്. മത്സ്യ ഉൽപാദനത്തിനായി ലക്ഷങ്ങൾ ധനസഹായം നൽകുന്ന അഡാക്ക് വർധിച്ച തോതിലുള്ള ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. അഡാക്കി​െൻറ ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അവരുടെതന്നെ മേൽനോട്ടത്തിലാണ് നിലംകുഴിക്കലും പുറംബണ്ട് കെട്ടലും നടക്കുന്നത്. ഇടവിട്ടുള്ള വർഷങ്ങളിൽ നെൽകൃഷി നടക്കുമെന്ന ധാരണ മുൻനിർത്തിയാണ് കർഷകർ നിലം കർഷകസംഘത്തിന് നൽകിയിരിക്കുന്നതെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.