പിറവം: കനറാ ബാങ്കിെൻറ അരയൻകാവ് ശാഖയുടെ കീഴിലെ എ.ടി.എമ്മിൽ കവർച്ചശ്രമം. സി.സി ടി.വിയുടെ കാമറയിൽ സ്പ്രേ പെയിൻറടിച്ചതിനുശേഷമാണ് മോഷണശ്രമം നടന്നത്. കാമറയുടെ വയറുകളും മുറിച്ചുമാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അരയൻകാവിൽ വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും കനറാ ബാങ്ക് എ.ടി.എമ്മിൽ കാവൽക്കാർ ഇെല്ലന്ന് അറിവുള്ളവരായിരിക്കണം കവർച്ചശ്രമത്തിന് പിന്നിലെന്ന് കരുതുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുളന്തുരുത്തി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.