എല്ലാ മതവിഭാഗക്കാർക്കും സമാധാനത്തോടെ ജീവിക്കാൻ സാഹചര്യമുണ്ടാകണം ^ഡോ. ജോഷ്വ മാർ ഇഗ്​നാത്തിയോസ്

എല്ലാ മതവിഭാഗക്കാർക്കും സമാധാനത്തോടെ ജീവിക്കാൻ സാഹചര്യമുണ്ടാകണം -ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് (ചിത്രം) ഹരിപ്പാട്:- മഹത്തായ സാംസ്കാരിക പാരമ്പര്യം പേറുന്ന ഭാരതത്തിൽ എല്ലാ മതവിഭാഗങ്ങളിൽപെട്ടവർക്കും സമാധാനത്തോടെ ജീവിക്കാൻ സാഹചര്യമുണ്ടാകണമെന്ന് മാവേലിക്കര രൂപത മെത്രാൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്. കാരിച്ചാൽ തിരുകുടുംബ ദേവാലയത്തിലെ പാദുകാവൽ തിരുനാളിനോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ. ടോം ജോസഫ് ഡാനിയേൽ അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഷെവ. എം.ജി. ഫിലിപ്പി​െൻറ ജീവിതത്തെക്കുറിച്ച് ഫാ. റൊമാൻസ് ആൻറണി രചിച്ച 'കർമധരൻ' എന്ന പുസ്തകം ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസിന് നൽകി പ്രകാശനം ചെയ്തു. ഫാ. റൊമാൻസ് ആൻറണി പുസ്തകാവതരണം നടത്തി. 15 വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായവും കാൻസർ, -കിഡ്നി, -ഹൃദ്രോഗ ബാധിതരായ 15 പേർക്കുള്ള ചികിത്സ സഹായവും ഷെവ. എം.ജി. ഫിലിപ് വിതരണം ചെയ്തു. ജോൺ തോമസ്, എഡ്വേർഡ് നസ്രത്ത് വി.ടി. കുരീപ്പുഴ, സജൻ ജയിംസ്, ബെന്നി മാത്യൂസ്, ബിനു ബേബി, ജോസ് ഗീവർഗീസ് എന്നിവർ സംസാരിച്ചു. സാന്ത്വന പരിചരണ രംഗത്ത് സജീവമായി എളിമ പുരുഷ സ്വയംസഹായ സംഘം അമ്പലപ്പുഴ: സാന്ത്വന പരിചരണ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനത്തിന് തുടക്കം കുറിച്ച് എളിമ പുരുഷ സ്വയംസഹായ സംഘം. സാമൂഹിക സാംസ്കാരിക പ്രവർത്തന മേഖലയിൽ സംഘം ഒരു വർഷം പിന്നിടുകയാണ്. അമ്പലപ്പുഴ വടക്ക് മൂന്ന്, നാല് വാർഡുകളിൽ നിത്യരോഗികളും വേദന അനുഭവിക്കുന്നവരും ബുദ്ധിമാന്ദ്യം സംഭവിച്ചവരുമായ നിരവധി പേർക്കാണ് സംഘം കൈത്താങ്ങാകുന്നത്. വണ്ടാനം മെഡിക്കൽ കോളജ് അനസ്തറ്റിക് വിഭാഗത്തിലെ ഡോക്ടർ ഹരികുമാറി​െൻറ നേതൃത്വത്തിൽ നഴ്സുമാർ ഉൾപ്പെടെയുള്ളവരുമായി പ്രവർത്തകർ ആഴ്ചയിൽ ഒരിക്കൽ ഭവനസന്ദർശനം നടത്തി രോഗികൾക്ക് സാന്ത്വന ചികിത്സയും സൗജന്യ മരുന്നുകളും ലഭ്യമാക്കുന്നു. പാലിയേറ്റിവ് കെയർ ദിനത്തോടനുബന്ധിച്ച് നടന്ന പ്രവർത്തനങ്ങൾക്ക് പ്രസിഡൻറ് അനിൽകുമാർ നാലുപറ, സെക്രട്ടറി, വി.എസ്. സാബു, വേണുഗോപാലപിള്ള, നിസാർ വെള്ളാപ്പള്ളി, പ്രസന്നൻ മുരളീധരൻ കുരിക്കപ്പറമ്പ്, ശൈലേന്ദ്രൻ തച്ചുതറ, ലൈജു ഗോപൻ എന്നിവർ നേതൃത്വം നൽകി. ദ്രവ്യകലശ മഹായം ഇന്ന് മാന്നാർ: കടപ്ര-മാന്നാർ ജയന്തപുരം കൈനിക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ ദ്രവ്യകലശ മഹായം ബുധനാഴ്ച നടക്കും. തിരുവാറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര ചെങ്ങന്നൂർ, കല്ലിശ്ശേരി, തിരുവല്ല, നിരണം, മാന്നാർ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കടപ്ര-മാന്നാർ മേച്ചരിക്കാവിൽ ദേവീക്ഷേത്രത്തിൽ എത്തും. വെള്ളിയാഴ്ച രാവിലെ 7.30ന് പെരുമ്പാവൂർ നരമംഗലം നാരായണൻ നമ്പൂതിരി യാഗശാലയിൽ ഭദ്രദീപപ്രതിഷ്ഠ നിർവഹിക്കും. ഞായറാഴ്ച രാത്രി ഏഴിന് ആർട്ട് ഓഫ് ലിവിങ് തിരുവല്ല സ​െൻററി​െൻറ മഹാസത്സംഗ്. 22ന് രാത്രി ഏഴിന് വീണ നവനീത് അവതരിപ്പിക്കുന്ന സംഗീതസദസ്സ്. 23ന് രാത്രി ഏഴിന് ഭജന. 24ന് ഏഴിന് നൃത്തസന്ധ്യ. 25ന് രാത്രി ഏഴിന് ഇൻസ്ട്രമ​െൻറൽ ഫ്യൂഷൻ. 26ന് രാത്രി ഏഴിന് നടനതീർഥം. 28ന് വൈകീട്ട്് 4.30ന് എതിരേൽപ്. രാത്രി 7.30ന് ജയന്തപുരേശൻ പുരസ്കാര സമർപ്പണ സംഗമം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. പിന്നണി ഗായകൻ ജി. വേണുഗോപാലിന് ക്ഷേത്ര ട്രസ്റ്റി കെ.ജി. നമ്പൂതിരി ജയന്തപുരേശൻ പുരസ്കാരം നൽകി ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.