ലജ്‌നത്തുൽ മുഅല്ലിമീൻ ചാരുംമൂട് മേഖല മദ്റസ ഫെസ്​റ്റ്​ സമാപിച്ചു

(പടം) ചാരുംമൂട്: ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ ചാരുംമൂട് മേഖലാതലത്തിൽ സംഘടിപ്പിച്ച മദ്റസ ഫെസ്റ്റ് സമാപിച്ചു. മേഖലക്ക് കീഴിലെ 22 മദ്‌റസകളിൽനിന്ന് 200 മത്സരാർഥികൾ പങ്കെടുത്തു. 80 പോയേൻറാടെ വെട്ടിയാർ കിഴക്ക് നജാത്തുൽ ഇസ്‌ലാം മദ്റസ ഒന്നാം സ്ഥാനം നേടി. 63 പോയേൻറാടെ ചുനക്കര വടക്ക് നൂറുൽ ഇസ്‌ലാം മദ്റസ രണ്ടാം സ്ഥാനവും 62 പോയേൻറാടെ കടുവിനാൽ നൂറുൽ ഹുദാ മദ്റസ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കടക്കൽ ജുനൈദ് ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എ.ആർ. താജുദ്ദീൻ മൗലവി അധ്യക്ഷത വഹിച്ചു. ഡി.കെ.ജെ.യു ജില്ല ജനറൽ സെക്രട്ടറി കെ. ജലാലുദ്ദീൻ മൗലവി വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ജെ. ഷിഹാബുദ്ദീൻ മൗലവി സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. കെ.പി. ഹുസൈൻ മൗലവി, ഇ. അബ്ദുല്ലത്തീഫ്, വി.എം. മുസ്തഫ റാവുത്തർ, അബ്ദുസ്സലാം, ടി.എം. ഷംസുദ്ദീൻ റാവുത്തർ, ഷൗക്കത്തലി, ഷിഹാസ് ജമാൽ, അമീർ അലി, അജിത്‌ഖാൻ, എസ്. മുജീബ് റഹ്‌മാൻ, അബ്ദുൽ സലാം സുഹരി, ഇ.വി. മുസ്തഫ, നിജാമുദ്ദീൻ മൗലവി, അബ്ദുൽ അസീസ് മൗലവി എന്നിവർ സംസാരിച്ചു. ചുനക്കര തെക്ക് ജമാഅത്തിൽനിന്ന് ഖുർആൻ മനഃപാഠമാക്കിയ ഹാഫിസ് മുഹമ്മദ് അഫ്‌സലിനെ സമ്മേളനത്തിൽ ആദരിച്ചു. വാർഷികാഘോഷവും കുടുംബസംഗമവും ഹരിപ്പാട്: കേരള വീരശൈവ സഭ കുമാരപുരം ശാഖ വാർഷികാഘോഷവും കുടുംബ സംഗമവും താമല്ലാക്കൽ ശാഖ ഹാളിൽ കല്ലുത്തറയിൽ എൻ. സുകുമാരപിള്ള ഉദ്ഘാടനം ചെയ്തു. വി. കൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. എൽ. തങ്കമ്മാൾ, ബി. പ്രസന്നൻ പിള്ള‌, എ.എൻ. ശിവദാസൻ പിള്ള, പ്രദീപ് കുമാർ, രാംകുമാർ, ശോഭ സനൽ, ഉമാദേവി തുടങ്ങിയവർ സംസാരിച്ചു. സനൽകുമാർ സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും സമ്മാനദാനവും നടന്നു. (പടം) എസ്.എൻ.ഡി.പി ശാഖ നവതി ആഘോഷത്തിന് തുടക്കം ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി യോഗ രൂപവത്കരണത്തെ തുടര്‍ന്ന് ശ്രീനാരായണഗുരു നേരിട്ട് ശാഖ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചെങ്ങന്നൂരിലെ 12 ശാഖകളുടെ നവതി ആഘോഷം കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ ഉദ്ഘാടനം ചെയ്തു. 1928 മകരം ഒന്നിനാണ് കോട്ടയം നാഗമ്പടം ക്ഷേത്രത്തില്‍ നടന്ന സമ്മേളനത്തില്‍ ആദ്യത്തെ 108 ശാഖകള്‍ക്ക് ശ്രീനാരായണഗുരു നേരിട്ട് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചെങ്ങന്നൂര്‍ യൂനിയനിലെ 12 ശാഖകള്‍ ഇതിൽ ഉള്‍പ്പെടുന്നു. പെരിങ്ങാല, മെഴുവേലി, ബുധനൂര്‍, കുട്ടമ്പേരൂര്‍, ഇടവങ്കാട്, ആലാ, കുരട്ടിക്കാട്, കാരക്കാട്, വല്ലന, അരീക്കര, കടയിക്കാട്, ചെങ്ങന്നൂര്‍ ടൗണ്‍ ശാഖകള്‍ക്കാണ് ഗുരു രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നൽകിയത്. നവതി ആഘോഷം ഒരു വര്‍ഷം നീളും. ഉദ്ഘാടന ചടങ്ങില്‍ യൂനിയന്‍ ചെയര്‍മാന്‍ അനില്‍ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വിജീഷ് മേടയില്‍, കണ്‍വീനര്‍ സുനില്‍ വള്ളിയില്‍, ഭരണസമിതി അംഗങ്ങളായ രാധാകൃഷ്ണന്‍ പുല്ലാമഠത്തില്‍, സിന്ധു എസ്. ബൈജു, കെ.ആര്‍. മോഹനന്‍, സജി വട്ടമോടിയില്‍, ഇ.എന്‍. മനോഹരന്‍, വനിതസംഘം കേന്ദ്രസമിതി അംഗം സുലു വിജീഷ്, ചെയര്‍പേഴ്‌സൻ രതി മോഹന്‍, കണ്‍വീനര്‍ അമ്പിളി മഹേഷ്, യൂത്ത് മൂവ്‌മ​െൻറ് ചെയര്‍മാന്‍ വിനീത് മോഹന്‍, കണ്‍വീനര്‍ വിജിന്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.