അധ്യാപക തസ്തിക നിർണയ നടപടി പൂർത്തിയാക്കണം ^അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ

അധ്യാപക തസ്തിക നിർണയ നടപടി പൂർത്തിയാക്കണം -അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (ചിത്രങ്ങൾ) ആലപ്പുഴ: അധ്യയനവർഷം അവസാനിക്കാറായിട്ടും അധ്യാപക തസ്തിക നിർണയം പൂർത്തിയാക്കാത്ത സർക്കാർ നടപടിയിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ഈ സാഹചര്യം നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ മിക്ക അധ്യാപകരും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. അപാകത പരിഹരിച്ച് മുന്നോട്ടുപോയില്ലെങ്കിൽ പൊതുജന പങ്കാളിത്തത്തോടെ സമരം സംഘടിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. മുൻ ജില്ല സെക്രട്ടറി ഹംസ കുഴിവേലി യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം. അസീസ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ല െസക്രട്ടറി മുഹമ്മദ് ഫൈസൽ, പി.പി.എ. ബക്കർ, എച്ച്. നവാസ് പാനൂർ, എസ്. അഹമ്മദ്, സി.എസ്. ഷിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. കുഞ്ഞുമോൻ കായംകുളം (പ്രസി), എ. നസീർ, നവാസുദ്ദീൻ കുഞ്ഞ്, സി.കെ. എർദൗസ്, എസ്. അഹമ്മദ് (വൈസ് പ്രസി), ടി. മുഹമ്മദ് ഫൈസൽ, (സെക്ര), വി.എം. നിഷാദ്, മുഹമ്മദ് ഷരീഫ്, നവാസ് എച്ച്. പാനൂർ, എം. ഷിഹാബുദ്ദീൻ (ജോ. സെക്ര), സി.എസ്. ഷിഹാബുദ്ദീൻ (ട്രഷ), പി.പി.എ. ബക്കർ (സംസ്ഥാന കൗൺസിലർ). യു. ഷീജ കായംകുളം, എം.എ. സൗദ, ഫൗസിയ (വനിത വിങ്). പുളിങ്കുന്ന് എന്‍ജിനീയറിങ് കോളജില്‍ ശാസ്ത്രമേള നാളെ മുതൽ ആലപ്പുഴ: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ പുളിങ്കുന്ന് കുട്ടനാട് എന്‍ജിനീയറിങ് കോളജില്‍ 'ഇന്നോവീയ--2018' ശാസ്ത്രമേള വ്യാഴാഴ്ച ആരംഭിക്കും. രാവിലെ 9.15ന് സംസ്ഥാന സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒയും ഐ.ഐ.ഐ.ടി.എം.കെ ഡയറക്ടറുമായ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. എന്‍ജിനീയറിങ്ങി​െൻറ വിവിധ ശാഖകളുടെ ഉപയോഗം ലളിതമായി വിശദമാക്കുന്ന സ്റ്റാളുകളാണ് തയാറാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. എന്‍. സുനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ ഡി. ഹരികൃഷ്ണന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സാങ്കേതികവിദ്യയുടെ വിവിധ മേഖലകളില്‍ പ്രശസ്തരായവരുടെ പ്രഭാഷണങ്ങളും ശിൽപശാലകളും സാങ്കേതികവിദ്യാധിഷ്ഠിത മത്സരങ്ങളും നടക്കും. പിറ്റ്‌സ്‌റ്റോപ്, സര്‍വേ ഹണ്ട്, സ്ട്രക്ചര്‍ ഡിസൈന്‍, ഐസ്‌ക്രീം സ്റ്റിക് ബ്രിഡ്ജ്, സര്‍ക്യൂട്ട് ഡീബഗ്ഗിങ്, സ്പീഡ് കോഡിങ്, മെഷന്‍ മാക്‌സ്, കണ്‍ട്രോളര്‍ ഡിസൈന്‍, ബോട്ടതോണ്‍, ബ്ലൈന്‍ഡ് കോഡിങ്, സ്പീഡ് ടൈപിങ്, ഇമേജ് സര്‍ച്ച്, പാത്ത് ടു ഹെവന്‍, എന്‍ജിന്‍ ഓവര്‍ ഹൗളിങ്, പി.സി മേക്കര്‍, ടെക് ക്വിസ്, എത്തിക്കല്‍ ഹാക്കിങ്, സര്‍ക്യൂട്രിക്‌സ്, ഡെവോപ്‌സ്, ടെക്‌റൈറ്റ്, ടോട്ടല്‍ സ്‌റ്റേഷന്‍ വർക്ക്ഷോപ്, റെസ്റ്റ് വർക്ക്ഷോപ് തുടങ്ങിയ മത്സരങ്ങളുണ്ടാകും. കൊച്ചി മെട്രോയെക്കുറിച്ച് ജനറല്‍ മാനേജറും മെഷീന്‍ ലേണിങ്, റിന്യൂവബിള്‍ എനര്‍ജി കേരളത്തില്‍ എന്നീ വിഷയങ്ങളിൽ വിദഗ്ധരും പ്രബന്ധം അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണ്. 20ന് സമാപിക്കും. സ്റ്റുഡൻറ് കോ-കണ്‍വീനര്‍ അനന്തു ജി. കൃഷ്ണന്‍, ബിബിന്‍ എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.