സാമൂഹിക പുരോഗതിക്ക്​ കുടുംബശ്രീയുടെ സാന്നിധ്യം പ്രധാനം ^രമേശ് ചെന്നിത്തല

സാമൂഹിക പുരോഗതിക്ക് കുടുംബശ്രീയുടെ സാന്നിധ്യം പ്രധാനം -രമേശ് ചെന്നിത്തല ആലപ്പുഴ: സാമൂഹിക വികസനത്തിനും പുരോഗതിക്കും കുടുംബശ്രീ യൂനിറ്റുകളുടെ സാന്നിധ്യം പ്രധാനമാെണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുടുംബശ്രീയുടെ സ്നേഹതീരം ഹോം സ്റ്റേ യൂനിറ്റിനുള്ള ധനസഹായ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ കൂട്ടായ്മ എന്നനിലയിൽ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഇന്ന് ലോകത്തിനുതന്നെ മാതൃകയാണ്. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പരാധീനതകൾ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, ബബിത ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശാരി പൊടിയൻ, ബിപിൻ സി. ബാബു, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ സുജ ഈപ്പൻ, നിധീഷ് സുരേന്ദ്രൻ, എസ്. ശ്യാംകുമാർ, എ.ഡി.എം സി.പി. സുനിൽ, ആർ. കനകമ്മ, സി. രാജീവൻ, ജെ. സുജിത്ത്, എസ്. ജോഷിമോൾ, വീണാദേവി, ഡി.പി.എം അന്ന ടീനു, ഹാരിസ് ബഷീർ, രമ്യ എന്നിവർ സംസാരിച്ചു. വീണാദേവി, കേരളാമ്മ, ജിസി, ചിത്രലേഖ, സുരജ, സീമ, സുനിത എന്നിവരടങ്ങുന്ന ഏഴുപേരാണ് സ്നേഹതീരം കുടുംബശ്രീ യൂനിറ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.