ചേർത്തലയിൽ റോഡ്​ നിർമാണം ഇന്ന്​ പുനരാരംഭിക്കും

ചേർത്തല: നോക്കുകൂലി പ്രശ്നത്തിൽ നിർമാണം തടസ്സപ്പെട്ട നഗരത്തിലെ 11 റോഡുകളുടെ പുനർനിർമാണം ബുധനാഴ്ച പുനരാരംഭിക്കും. നോക്കുകൂലി അംഗീകരിക്കാനാകില്ലെന്നും ഇവർെക്കതിരെ കർശന നടപടി എടുക്കണമെന്നും മന്ത്രി ജി. സുധാകരൻ നിലപാടെടുത്തതിനെ തുടർന്നാണ് കരാറുകാരൻ പൊലീസ് സംരക്ഷണത്തിൽ പണികൾ ആരംഭിക്കുന്നത്. നോക്കുകൂലി ചോദിച്ചവരുടെ വിവരങ്ങൾ കരാറുകാരൻ സർക്കാറിന് നൽകണം. നോക്കുകൂലി ചോദിക്കുന്നതും കൊടുക്കുന്നതും നിയമവിരുദ്ധമാണ്. പണിയെടുക്കാതെ കൂലി വാങ്ങുന്നത് ന്യായമല്ല. ഇത് കമ്യൂണിസ്റ്റ് വിരുദ്ധവുമാണെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.