തിരുവിതാംകൂർ ദേവസ്വം ബോർഡ്​ ക്ഷേത്രങ്ങളിൽ കോളാമ്പി സ്​പീക്കറുകൾ വേണ്ടെന്ന്​ ഹൈകോടതി

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിനുകീഴിലെ ക്ഷേത്രങ്ങളിൽ കോളാമ്പി സ്പീക്കറുകൾ ഉപയോഗിക്കുന്നത് തടയണമെന്ന് ഹൈകോടതി. ഇത്തരം ലൗഡ് സ്പീക്കറുകൾ ഉപയോഗിക്കരുതെന്ന് കർശനനിർദേശം പുറപ്പെടുവിച്ച് ദേവസ്വം കമീഷണർ സർക്കുലർ ഇറക്കണം. ആലപ്പുഴ മുതുകുളം സൗത്തിലെ പാണ്ഡവർകാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് ഇത്തരം സ്പീക്കർ ഉപയോഗിക്കുന്നതിനെതിരെ പ്രദേശവാസിയായ എ.വി. മോഹനൻ പിള്ള നൽകിയ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചി​െൻറ നിർദേശം. കോളാമ്പി സ്പീക്കറുകൾക്കെതിരെ 2014ൽ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ശബ്ദ മലിനീകരണമുണ്ടാക്കുെന്നന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പകരം ബോക്സുകൾ ഉപയോഗിച്ച് ശബ്ദത്തി​െൻറ തീവ്രത കുറക്കണമെന്ന ദേവസ്വം ബോർഡ് അഭിഭാഷകൻ നൽകിയ ഉറപ്പ് രേഖപ്പെടുത്തിയാണ് ഹരജി അന്ന് തീർപ്പാക്കിയത്. ഇതേ ആവശ്യവുമായി ഹരജിക്കാരൻ വീണ്ടും വന്നത് ക്ഷേത്രോപദേശക സമിതി സെക്രട്ടറിയുമായുള്ള പിണക്കം നിമിത്തമാണെന്നും ക്ഷേത്രത്തിൽ ബോക്സ് ടൈപ്പ് ലൗഡ് സ്പീക്കർ മാത്രമാണ് ഉപയോഗിക്കുന്നതെന്നും കനകക്കുന്ന് പൊലീസ് സ്റ്റേഷൻ എസ്.ഐ ഹൈകോടതിയെ ബോധിപ്പിച്ചു. എന്നാൽ, കോളാമ്പി സ്പീക്കർ ഉപയോഗിച്ചതിന് തെളിവായി വാട്ട്സ്ആപ് ദൃശ്യം ഹരജിക്കാര​െൻറ അഭിഭാഷകൻ സമർപ്പിച്ചു. തുടർന്ന് ഹൈകോടതി നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിൽ കോളാമ്പി സ്പീക്കറുകളില്ലെന്ന് എസ്.ഐ സത്യവാങ്മൂലം നൽകി. എന്നാൽ, നവരാത്രി കാലത്ത് ഇവ ഉപയോഗിച്ചിരുന്നെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യത്തിലാണ് ഇത്തരം ലൗഡ് സ്പീക്കറുകളുടെ ഉപയോഗം തടഞ്ഞ് സർക്കുലർ പുറപ്പെടുവിക്കാൻ കോടതി നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.