വിരലടയാള വിദഗ്ധരും പൊലീസ് നായും സ്ഥലത്തെത്തി

ആലുവ: കവർച്ച നടന്ന വീട്ടിലെത്തിയ പൊലീസ് നായ് സമീപ പറമ്പിലൂടെ ഓടി റോഡിലെത്തി നിന്നു. മഹിളാലയം കവലയിൽ പടിഞ്ഞാറേ പറമ്പിൽ അബ്‌ദുല്ലയുടെ വീട്ടിലെ കവർച്ചയുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തിയ കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസ് നായ് റോണി കുട്ടമശ്ശേരി ഭാഗത്തേക്കാണ് ഓടിയത്. തിങ്കളാഴ്ച രാവിലെയാണ് പൊലീസ് നായും വിരലടയാള വിദഗ്ധരും എത്തിയത്. മോഷണവീട്ടിൽനിന്ന് മണംപിടിച്ച് 100 മീറ്ററിലേറെ ഓടിയ ശേഷമാണ് നായ് നിന്നത്. അതിനാൽ കവർച്ചക്കാർ സമീപത്തെ ചൊവ്വര കടവുവഴി നീന്തി രക്ഷപ്പെട്ടിരിക്കാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.