ജി.എസ്.ടിയിലൂടെ കുത്തകകൾക്ക് പരവതാനി വിരിച്ചുകൊടുക്കുന്നു ^മന്ത്രി

ജി.എസ്.ടിയിലൂടെ കുത്തകകൾക്ക് പരവതാനി വിരിച്ചുകൊടുക്കുന്നു -മന്ത്രി വള്ളികുന്നം: രാജ്യത്തെ കമ്പോളങ്ങളിൽ വൻകിട കുത്തക കമ്പനികൾക്ക് പരവതാനി വിരിച്ചുകൊടുക്കുകയാണ് ജി.എസ്.ടിയിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി പി. തിലോത്തമൻ. സി.പി.ഐ ചാരുംമൂട് മണ്ഡലം സമ്മേളനം വള്ളികുന്നത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തതിനാൽ കർഷകർ ആത്മഹത്യ ചെയ്യുകയാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ രാജ്യത്ത് കർഷകരുടെ സമര മുന്നേറ്റങ്ങൾ ശക്തമായിരിക്കുകയാണ്. കോൺഗ്രസ് നടപ്പാക്കാൻ അറച്ചുനിന്ന ജനദ്രോഹപരമായ കാര്യങ്ങൾ പോലും ഒരു മടിയുമില്ലാതെ നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. റേഷൻ സംവിധാനം കുറ്റമറ്റതായി നടപ്പാക്കിയ ശേഷം ഡിജിറ്റൽ കാർഡ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ. ചന്ദ്രൻ ഉണ്ണിത്താൻ, എൻ. രവീന്ദ്രൻ, മണ്ഡലം സെക്രട്ടറി ജി. സോഹൻ, കെ.എസ്‌. മധു എന്നിവർ സംസാരിച്ചു. പി.കെ. പ്രകാശ്, എം. മുഹമ്മദാലി, അനന്തു ശിവൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. പരിപാടികൾ ഇന്ന് ചേർത്തല കളവംകോടം വരേകാട് കൊല്ലപ്പള്ളി മഹേശ്വരിപുരം ക്ഷേത്രം: ലക്ഷദീപക്കാഴ്ച -വൈകു. 6.55, സംഗീതഭജന -7.30 ചേർത്തല നെടുമ്പ്രക്കാട് ഗവ. യു.പി സ്കൂൾ: ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന മേഖല വിജ്ഞാനോത്സവം -10.00 ചെങ്ങന്നൂർ മുക്കത്ത് കുടുംബയോഗ മന്ദിരം: കരുവേലിപ്പടി തലപ്പനങ്ങാടി മാർത്തോമ സൺഡേ സ്കൂൾ വാർഷികം -3.00 ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം: മകരവിളക്ക് മഹോത്സവം. നെയ്യഭിഷേകം -രാവിലെ 8.00, ദീപക്കാഴ്ച -വൈകു. 6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.