ചെങ്ങന്നൂർ: ഉപ്പുകളത്തിൽ പാലത്തിലൂടെയുള്ള ഗതാഗതം താൽക്കാലികമായി പുനഃസ്ഥാപിച്ചു. തിരുവൻവണ്ടൂർ-പ്രാവിൻകൂട്-ഇരമല്ലിക്കര റോഡ് നവീകരണത്തിെൻറ ഭാഗമായി ഉപ്പുകളത്തിൽപാലം പൊളിച്ചുനീക്കിയതിനെ തുടർന്ന് ഗതാഗതത്തിന് ഒക്ടോബർ മൂന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പറഞ്ഞ സമയത്ത് പണി പൂർത്തിയാക്കാൻ കരാറുകാരന് കഴിഞ്ഞിരുന്നില്ല. ഇരമല്ലിക്കര വരെയുള്ള റോഡ് എക്സ്കവേറ്റർ ഉപയോഗിച്ച് മാന്തി പൊളിച്ചിട്ടിരിക്കുകയാണ്. ഇതുകാരണം ദിവസവും നിരവധി പേരാണ് റോഡിൽ വീഴുന്നത്. മെറ്റലിൽ വണ്ടിയുടെ ചക്രം തെന്നിയാണ് മിക്കവരും വീഴുന്നത്. റിങ് ബണ്ട് റോഡും ഗതാഗതയോഗ്യമല്ലാത്തതിനെ തുടർന്ന് നിരവധി ഇരുചക്രവാഹന യാത്രികരും ഉപ്പുകളത്തിൽ തോട്ടിൽ വീഴുന്നത് പതിവായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ എൻജിനീയർമാരുടെ നിർദേശത്തെ തുടർന്ന്, റോഡിൽ കൂടുതൽ അപകടമുള്ള ഭാഗത്ത് താൽക്കാലിക പരിഹാരം കണ്ടു. തുടർന്ന് പാലത്തിെൻറ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകളും യാത്രയോഗ്യമാക്കി ചെറുവാഹനങ്ങൾ കടന്നുപോകാൻ പാകമാക്കി. പാലത്തിെൻറ കൈവരി, നടപ്പാത എന്നിവയടക്കം ബാക്കി ജോലികൾ പൂർത്തിയാക്കേണ്ടതുണ്ട്. റോഡിലെ 35ഓളം ഇലക്ട്രിക് പോസ്റ്റുകൾ വശങ്ങളിലേക്ക് മാറ്റുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ റോഡിെൻറ ബാക്കി പണികൾ ആരംഭിക്കുമെന്നും അസിസ്റ്റൻറ് എൻജിനീയർ ശബരി പറഞ്ഞു. പരിപാടികൾ ഇന്ന് അർത്തുങ്കൽ ബസിലിക്ക: തിരുനാൾ. സാംസ്കാരിക സമ്മേളനവും യുവജന കലാസന്ധ്യയും -7.00 പള്ളിപ്പുറം കേളമംഗലം സെൻറ് സെബാസ്റ്റ്യൻസ് ദേവാലയം: തിരുനാൾ. കുർബാന -4.30 വാരനാട് ലിസ്യു നഗർ ചെറുപുഷ്പ ദേവാലയം: ദർശന തിരുനാൾ. പാട്ടുകുർബാന 4.30 തിരുനെല്ലൂർ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രം: ഉത്സവം. ഉത്സവബലി -രാവിലെ 9.00 കാവിൽ സെൻറ് മൈക്കിൾസ് പള്ളി: ദർശന തിരുനാൾ. പാട്ടുകുർബാന -4.00 ചേർത്തല വടക്കുംമുറി തൈക്കൽ പരിത്യംപള്ളിൽ നാഗക്കല്ലുങ്കൽ ദേവീക്ഷേത്രം: സപ്താഹം. പാരായണം -രാവിലെ 8.00 പാലൂത്തറ പള്ളി: വി. യാക്കോബ് ശ്ലീഹായുടെ തിരുനാൾ. ദിവ്യബലി -വൈകു. 5.00 ചേർത്തല ഐ.എം.എ ഹാൾ: ഭാരത് സൗഹൃദവേദി കുടുംബസംഗമം -9.00 കൊക്കോതമംഗലം കോതകാട്ട് ധർമശാസ്ത ക്ഷേത്രം: സപ്താഹം. പാരായണം -രാവിലെ 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.