ചാരുംമൂട്: താമസക്കാരില്ലാത്ത സമയം . 30,000 രൂപയും റബർഷീറ്റുകളും മോഷണം പോയി. ചുനക്കര കോമല്ലൂർ വാലുതുണ്ടിൽ തെക്കതിൽ പാത്തുമുത്തിെൻറ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. വീടിെൻറ മുൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറികളുടെ പൂട്ടും തകർത്തു. അലമാര കുത്തിപ്പൊളിച്ചാണ് പണം അപഹരിച്ചത്. അലമാരകൾക്കുള്ളിലുണ്ടായിരുന്ന തുണികളും മറ്റു സാധനങ്ങളും മുറിയിൽ വലിച്ചുവാരിയിട്ട നിലയിലാണ്. ശനിയാഴ്ച രാവിലെ വീടിെൻറ വാതിൽ തുറന്നുകിടക്കുന്നത് കണ്ട അയൽവാസികളാണ് താമരക്കുളത്തെ മകളുടെ വീട്ടിലായിരുന്ന പാത്തുമുത്തിനെ വിവരം അറിയിച്ചത്. നൂറനാട് പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. തെരുവുമുക്കിന് സമീപത്തെ ചില വീടുകളിലും കഴിഞ്ഞ രാത്രി മോഷണശ്രമം നടന്നിരുന്നു. രണ്ടാഴ്ച മുമ്പാണ് ചുനക്കര അണ്ണായത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെയും രണ്ട് മക്കളുടെയും സ്വർണാഭരണങ്ങൾ മോഷ്ടാക്കൾ കവർന്നത്. പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മാലിന്യ സംസ്കരണം ഉറപ്പാക്കാൻ ടൂറിസം വകുപ്പ് ആലപ്പുഴ: ഉത്തരവാദിത്ത ടൂറിസത്തിലൂടെ വേമ്പനാട്ടുകായലിലെ മാലിന്യ സംസ്കരണം ഉറപ്പുവരുത്താൻ ശ്രമിക്കുകയാണ് ടൂറിസം വകുപ്പ്. പള്ളാത്തുരുത്തി മുതൽ കുമരകം വരെയുള്ള പ്രദേശങ്ങളെയാണ് ഇതിന് തെരഞ്ഞെടുത്തിരിക്കുന്നത്. മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനായി ടൂറിസം മിഷൻ റോഡ് മാപ്പിന് രൂപം കൊടുത്തിട്ടുണ്ട്. മാലിന്യ നിക്ഷേപം, നിർമാർജനം എന്നീ പ്രശ്നങ്ങൾക്ക് ഏറ്റവും കാര്യക്ഷമമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓഡിനേറ്റർ രൂപേഷ് കുമാർ പറഞ്ഞു. മൂന്ന് എൻജിനീയറിങ് ബിരുദധാരികൾ അടങ്ങുന്ന ടീമിന് രൂപം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യ നിർമാർജന പ്രക്രിയക്ക് സമാന്തരമായി തദ്ദേശീയ ജനതക്ക് ഒട്ടേറെ തൊഴിലവസരങ്ങളും ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.