നഗരത്തിൽ വീണ്ടും തെരുവുനായ്​ ശല്യം രൂക്ഷം

മൂവാറ്റുപുഴ: ഇടവേളക്കുശേഷം നഗരത്തിൽ തെരുവുനായ് ശല്യം വീണ്ടും രൂക്ഷമായി. നഗരത്തി​െൻറ ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന കച്ചേരിത്താഴത്ത് മുനിസിപ്പൽ ഓഫിസി​െൻറ പരിസരത്തടക്കം നായ്ക്കൂട്ടം തമ്പടിച്ചുകഴിഞ്ഞു. കൂടാതെ, കോടതി പരിസരം, പി.ഒ. ജങ്ഷൻ, മാർക്കറ്റ് ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി, വെള്ളൂർക്കുന്നം, ഇ.ഇ.സി മാർക്കറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കളുടെ സംഘത്തെ കാണാം. കഴിഞ്ഞ ദിവസങ്ങളിൽ മാർക്കറ്റ് ബസ് സ്റ്റാൻഡ്, ഇ.ഇ.സി റോഡ് എന്നിവിടങ്ങളിൽ പ്രഭാത സവാരിക്കിറങ്ങിയവർക്കുനേരെ ആക്രമണമുണ്ടായി. നാലുവർഷം മുമ്പ് ഇവിടെ തെരുവുനായ്ക്കളുടെ കൂട്ട ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി (എ.ബി.സി) നടപ്പാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ സ്ഥിതി മാറി വീണ്ടും നായ്ശല്യം രൂക്ഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.