മേക്കടമ്പ് വാഹനാപകടം; ധനസഹായം അനുവദിച്ചു

മൂവാറ്റുപുഴ: മേക്കടമ്പ് വാഹനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്ന് ലക്ഷം ധനസഹായം അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ മേക്കടമ്പിലുണ്ടായ അപകടത്തില്‍ ആനകുത്തിയില്‍ പരമേശ്വര‍​െൻറ ഭാര്യ രാധ(60), മകന്‍ പ്രവീണി​െൻറ ഭാര്യ രജിത(25), ഇവരുടെ മകള്‍ നിവേദ്യ (നാല്) എന്നിവരാണ് മരിച്ചത്. 2016 ഡിസംബര്‍ മൂന്നിന് രാത്രി മേക്കടമ്പ് ഗണപതി ക്ഷേത്രത്തില്‍ പാനകപൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. എറണാകുളം ഭാഗത്തുനിന്ന് വന്ന കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചശേഷം സമീപത്തെ ഫുട്ബാള്‍ മൈതാനത്തേക്ക് മറിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.