ക്വാറി ഉല്പന്നങ്ങളുടെ വിലകുറയും

കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങളുടെ വിലകുറയും. കരിങ്കല്ല്, മെറ്റൽ, മണൽ എന്നിവയുടെ അമിത വിലവർധന സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്തിരുന്നു. പിന്നീട് ക്വാറി ഉടമകളും പഞ്ചായത്തംഗങ്ങളുമായി ചർച്ചനടന്നു. ഇതേതുടർന്നാണ് കരിങ്കല്ല് അടിക്ക് 16 രൂപയും, മെറ്റൽ അടിക്ക് 25 രൂപയും, മണൽ 27 രൂപയ്ക്കും വിതരണം ചെയ്യാൻ ക്വാറി ഉടമകൾ തയാറായത്. നേരേത്ത കരിങ്കല്ലിന് അടിക്ക് 22 രൂപയും മെറ്റലിന് 32രൂപയും മണലിന് 36 രൂപയുമാണ് ക്വാറിഉടമകൾ ഈടാക്കിയിരുന്നത്. പാലക്കുഴ പഞ്ചായത്തിലെ യു.ഡി.എഫ്. പ്രതിപക്ഷാംഗങ്ങളായ ടി.എൻ. സുനിൽ, ജയ്സൺ ജോർജ്, ദിൽഷ മണികണ്ഠൻ, മേഴ്സി ജോസ്, ശോഭന മുരളീധരൻ എന്നിവർ രേഖാമൂലം പഞ്ചായത്തുകമ്മിറ്റിയിൽ ഇക്കാര്യം ചർച്ചക്ക് ആവശ്യപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.