ജി.ഐ.ഒ ഏരിയ സമ്മേളനം

മൂവാറ്റുപുഴ: ഭൗതികതയുടെ ധൂർത്തും ആലസ്യവും സംഗീതത്തി​െൻറ മാസ്മരികതയും വിഭാവനം ചെയ്യുന്ന ജീവിത സങ്കൽപങ്ങൾക്ക് സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയിെല്ലന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന വനിത വിഭാഗം അംഗം ഉമ്മുകുൽസു ടീച്ചർ പറഞ്ഞു. ജി.ഐ.ഒ മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. 'വിശ്വാസം പ്രതിരോധവും പ്രതീക്ഷയും' പ്രമേയത്തിലായിരുന്നു സമ്മേളനം. സ്ത്രീകളെ തിരിച്ചറിയാനും അവരുടെ മാന്യതയും മര്യാദയും കാത്തുസൂക്ഷിച്ച് ഉയർച്ചയുടെ പടവുകളിലേക്ക് നയിക്കാനും കഴിയുന്ന ധാർമിക വ്യവസ്ഥക്ക് മാത്രേമ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂവെന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് പി.എ. മുഹമ്മദ് അസ്ലം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സമിതിയംഗം എം.എം. നാസർ മൗലവി, ഐഷാബി വി. കാസിം, ജുനൈദ നജീബ്, ഫിദ തസ്നിം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.