പെൻഷൻ ലഭിക്കാത്തതിൽ വീട്ടമ്മയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

കൂത്താട്ടുകുളം: പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറുടെ വിധവ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് യൂത്ത് കോൺഗ്രസ് മാര്‍ച്ച്‌ നടത്തി. പെന്‍ഷന്‍ കുടിശ്ശിക കൊടുത്ത് തീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‍ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടര്‍ന്ന്‍ മുഖ്യമന്ത്രി പിണറായി വിജയ‍‍​െൻറ കോലം കത്തിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നില്‍ നടന്ന ഉപരോധ സമരം കെ.പി.സി.സി സെക്രട്ടറി ജയ്സണ്‍ ജോസഫ്‌ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് അരുണ്‍ മാത്യു അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്‌ പാര്‍ലമ​െൻറ് പ്രസിഡൻറ് ജോബി അഗസ്റ്റിന്‍, സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ്‌, വില്‍സണ്‍ കെ. ജോണ്‍, കെ.എം. സലിം, നഗരസഭ മുന്‍ ചെയര്‍മാന്‍ പ്രിന്‍സ് പോള്‍ ജോണ്‍, പി.സി. ജോസ്, മേബിന്‍ ബേബി, കെന്‍ കെ. മാത്യു, ഭാഗ്യനാഥ് എസ് നായര്‍, അലന്‍ ബേബി, ജിജോ ടി. ബേബി, എബി എബ്രഹാം, ബിബിന്‍ ജോസ്, റോബി തോമസ്‌, ജേക്കബ്‌ ഫിലിപ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.