പ്ലൈവുഡ് കമ്പനി ആരംഭിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു

മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലെ ഏനാനല്ലൂര്‍ ഭാഗത്ത് . കഴിഞ്ഞ ദിവസം സ്ഥലമുടമ കമ്പനി സ്ഥാപിക്കുന്നതിന് അനുമതിക്കായി പഞ്ചായത്തിനെ സമീപിച്ചിരിക്കുകയാണ്. ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്നതും കൃഷിഭൂമിയും അടങ്ങുന്നതാണ് ഈ പ്രദേശം. പ്രദേശത്ത് ഇത്തരം വ്യവസായങ്ങള്‍ സ്ഥാപിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി-ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി, സ്ഥാപനത്തിന് അനുമതി നല്‍കരുതെന്ന് ഗ്രാമപഞ്ചായത്തിനോട് സി.പി.ഐ ആയവന ലോക്കല്‍ കമ്മിറ്റി ആവശ്യപ്പട്ടു. വിരുദ്ധമായ നിലപാട് അധികാരികള്‍ സ്വീകരിച്ചാല്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ലോക്കല്‍ സെക്രട്ടറി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.