ഉറവക്കുഴിയിൽ യുവാവ് കഞ്ചാവുമായി പിടിയിൽ

മൂവാറ്റുപുഴ: ഉറവക്കുഴിയിൽ യുവാവ് കഞ്ചാവുമായി എക്സൈസി​െൻറ പിടിയിലായി. മോളേക്കുടിമലയിൽ ഷിഹാബാണ് പിടിയിലായത്. മൂവാറ്റുപുഴ േറഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ടി.ഡി. സജീവ‍​െൻറ നേതൃത്വത്തിലെ എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി. ഷാഡോ എക്സൈസ് ടീമംഗങ്ങളായ പി.ബി. ലിബു, പി.ബി. മാഹീൻ, പ്രിവൻറിവ് ഓഫിസർ പി.കെ. സുരേന്ദ്രൻ, സി.ഇ.ഒമാരായ വി. ഉന്മേഷ്, എം.യു. സാജു, വി.എസ്. ഹരിദാസ്, ഡ്രൈവർ കെ.എൻ. മോഹനൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. ഒരു മാസത്തിനിടെ രണ്ടുപേരാണ് കഞ്ചാവുമായി മേഖലയിൽ എക്സൈസി​െൻറ പിടിയിലായത്. ഉറവക്കുഴി മേഖലയിൽ വിദ്യാർഥികൾക്കിടയിലും യുവാക്കൾക്കിടയിലും മയക്കുമരുന്ന് ഉപയോഗം വർധിച്ചതായി ലഭിച്ച വിവരത്തെ തുടർന്ന് ഷാഡോ എക്സൈസി​െൻറ ശക്തമായ നിരീക്ഷണമുണ്ടായിരുന്നു. മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിന് പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവരം ലഭിക്കുന്നവർ 0485 2836717, 94000 69576 എന്നീ നമ്പറുകളിൽ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.