പ്രതിഷേധിച്ചു

കൊച്ചി: എ.ഐ.ഡി.എസ്.ഒ കോട്ടയം ജില്ല കമ്മിറ്റി അംഗം റലേഷ് ചന്ദ്രനെ എം.ജി സർവകലാശാല കാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് എറണാകുളം ജില്ല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സുഭാഷ് ചന്ദ്രബോസി​െൻറ ജന്മദിനത്തിൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന വിദ്യാർഥിസംഗമത്തി​െൻറ പ്രചാരണം സർവകലാശാലയിൽ നടത്തുമ്പോഴാണ് മർദിച്ചതെന്ന് പ്രവർത്തകർ പറഞ്ഞു. ജില്ല പ്രസിഡൻറ് നിഖിൽ സജി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി നിലീന മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ആഷ്ന തമ്പി, നിള മോഹൻകുമാർ, അനന്തു കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.