മാനവിക സംസ്‌കാരം വളർത്തുന്നതിൽ മദ്റസകൾ വഹിക്കുന്ന പങ്ക് വലുത് - എം.എൽ.എ ചാരുംമൂട്: ആത്മീയ വിദ്യാഭ്യാസത്തോടൊപ്പം കലക്കും സംസ്കാരത്തിനും പ്രാധാന്യം നൽകി സമൂഹത്തിൽ വിശ്വമാനവികതയുടെ സംസ്‌കാരം വളർത്തുന്നതിൽ മദ്റസകൾ വഹിക്കുന്ന പങ്ക് വലുതാെണന്ന് ആർ. രാജേഷ് എം.എൽ.എ പറഞ്ഞു. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ചാരുംമൂട് മേഖലതല മദ്‌റസ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.കെ.എൽ.എം മേഖല വൈസ് പ്രസിഡൻറ് അഹമ്മദ് കബീർ മൗലവി അധ്യക്ഷത വഹിച്ചു. ചുനക്കര തെക്ക് ജമാഅത്ത് ഇമാം ജഅ്ഫർ സാദിഖ് അൽഖാസിമി മുഖ്യപ്രഭാഷണം നടത്തി. ഡി.കെ.എൽ.എം മേഖല പ്രസിഡൻറ് എ.ആർ. താജുദ്ദീൻ മൗലവി, സെക്രട്ടറി കെ.പി. ഹുസൈൻ മൗലവി, കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, ചുനക്കര തെക്ക് ജമാഅത്ത് പ്രസിഡൻറ് ഇ. അബ്ദുൽ ലത്തീഫ്, ഇ.എ. മൂസ മൗലവി, അബ്ദുൽ സലാം മൗലവി, മുഹമ്മദ് സലീം മൗലവി, മുഹമ്മദ് ഷഫീഖ് മൗലവി, മുഹമ്മദ് ഷരീഫ് മൗലവി, ഷാഹുൽ ഹമീദ് മൗലവി, ഇസ്‌മായിൽ മൗലവി, ശറഫുദ്ദീൻ മൗലവി, മുഹമ്മദ് ഖാസിം മൗലവി, മൻസൂർ മുസ്‌ലിയാർ, താജുദ്ദീൻ മന്നാനി, മുജീബ് റഹ്‌മാൻ മൗലവി, ഷൗക്കത്തലി, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. എൻ.ഇ.എഫ് കലോത്സവത്തിന് തിരിതെളിഞ്ഞു മാന്നാർ: എൻ.ഇ.എഫ് സൗത്ത് സോൺ ദ്വിദിന കലോത്സവത്തിന് പരുമല സിൻഡസ് മോസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. ഡോ. യൂഹാനോൻ മോർ ക്രിസോസ്റ്റമോസ് കലോത്സവം ഉദ്ഘാടനം ചെയ്തു. എൻ.ഇ.എഫ് ചെയർമാൻ എസ്. ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് കൊല്ലം ഷാ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ജോൺ കുരുവിള, പ്രിൻസിപ്പൽ ദീപ്തി നായർ, സെക്രട്ടറി ഡോ. കുര്യൻ ഡാനിയൽ, സൊസൈറ്റി ചെയർമാൻ പ്രഫ. വി.ഐ. ജോസഫ്. ട്രഷറർ മാത്യു ടി. കോശി, ടി.എസ്. രാജൻപിള്ള എന്നിവർ സംസാരിച്ചു. ചടങ്ങുകൾക്ക് മുന്നോടിയായി പരുമല ജങ്ഷനിൽനിന്ന് ആരംഭിച്ച ഘോഷയാത്ര പുളിക്കീഴ് എസ്.ഐ മോഹൻ ബാബു ഫ്ലാഗ്ഓഫ് ചെയ്തു. രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളെ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തുന്നത്. 20-ൽപരം സ്കൂളുകളിൽനിന്നായി രണ്ടായിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.