ദലിത് പ്രവർത്തകയെ പീഡിപ്പിച്ച സംഘ്​പരിവാറുകാരൻ പാർട്ടിയിൽ; സി.പി.എമ്മിൽ വിവാദം

ചാരുംമൂട് (ആലപ്പുഴ): ദലിത് പ്രവർത്തകയെ പീഡിപ്പിച്ച സംഘ്പരിവാറുകാരനെ സി.പി.എമ്മിൽ എടുത്ത് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ച ലോക്കൽ കമ്മിറ്റി നേതാക്കളുടെ നടപടി വിവാദമാകുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ജി. സുധാകരനും നൽകിയ പരാതി ഗൗനിക്കാത്ത പ്രാദേശിക നേതൃത്വത്തി​െൻറ നടപടിയാണ് ജില്ല സമ്മേളനം ആരംഭിച്ച വേളയിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ദലിത് യുവതിയെ പീഡിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ സംഘ്പരിവാർ പ്രവർത്തകനായ നൂറനാട് പാറ്റൂർ അരവിന്ദിൽ പുത്തൻവീട്ടിൽ അയോധ്യയിൽ രാകേഷിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽനിന്നിറങ്ങി വീണ്ടും യുവതിയെ ശല്യപ്പെടുത്തിയ പരാതിയിൽ കേസ് നിലനിൽക്കവെ നവംബർ 30ന് കുതിരകെട്ടുംതടം ജങ്ഷനിൽ നടന്ന ആനന്ദൻ രക്തസാക്ഷി ദിനത്തിൽ ഇയാളെ പാർട്ടിയിൽ എടുക്കുകയായിരുന്നു. ആർ.എസ്.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ആനന്ദ​െൻറ ചരമവാർഷിക ദിനത്തിൽതന്നെ സംഘ്പരിവാറുകാരനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. യുവതിയുടെ പേരിൽ കള്ളപ്പരാതി തയാറാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സംഭവത്തിൽ ഐ.ജി അന്വേഷണം നടത്തിവരുകയാണ്. ജി. സുധാകരന് നൽകിയ പരാതി ഡി.ജി.പി ഓഫിസിനും കൈമാറിയിട്ടുമുണ്ട്. ദലിത് പ്രവർത്തകയേയും കുടുംബെത്തയും സി.പി.എം നേതൃത്വം പൂർണമായി തള്ളിപ്പറഞ്ഞതാണെന്ന് ആരോപണം ഉയർന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.