വിവാദ ഭൂമി ഇടപാട്​: പ്രശ്​നങ്ങൾ പഠിക്കാൻ വിദഗ്​ധ സമിതി

കൊച്ചി: അഞ്ചുദിവസമായി നടന്ന സീറോ മലബാർ സഭ സിനഡ് യോഗം സമാപിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദഭൂമി ഇടപാടിൽ അതിരൂപതക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങളും മറ്റും പഠിച്ച് പരിഹാര മാർഗങ്ങളും ഉചിത നടപടികളും ശിപാർശ ചെയ്യാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സിനഡ് നിയോഗിച്ച കോട്ടയം അതിരൂപത ആര്‍ച് ബിഷപ് മാര്‍ മാത്യു മൂലേക്കാട്ടിലി​െൻറ നേതൃത്വത്തിലുള്ള മെത്രാൻ സമിതി സിനഡിൽ വെച്ച നിർദേശത്തിന്മേലുള്ള ചർച്ചക്കൊടുവിലാണ് സമിതിയെ വെക്കാൻ തീരുമാനമായത്. ഭൂമി വിവാദവുമായി ബന്ധപ്പെട്ട് നിയോഗിക്കുന്ന മൂന്നാമത്തെ സമിതിയാണിത്. ഇൗ സമിതി പ്രശ്നങ്ങൾ പഠിച്ച് തീരുമാനങ്ങളെടുക്കാൻ മേജർ ആർച്ബിഷപ്പിനോട് ശിപാർശ ചെയ്യണം. സുപ്രധാന തീരുമാനങ്ങൾ മേജർ ആർച് ബിഷപ്പി​െൻറ സമ്മതത്തോടെ വേണം എടുക്കാനെന്നും ആവശ്യമെങ്കിൽ സിനഡ് കമ്മിറ്റിയുടെ സഹായം തേടാവുന്നതാണെന്നും നിർദേശിച്ചു. കാനോനിക സമിതികളായ ആലോചനസമിതി, സാമ്പത്തിക സമിതി, അതിരൂപത കൂരിയ എന്നിവ വിളിച്ചുചേർത്ത് സാമ്പത്തികമായും അല്ലാതെയുമുള്ള പ്രശ്നങ്ങൾ വിലയിരുത്തണം. അതിരൂപതയിലെ സഹായ മെത്രാന്മാർക്ക് കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നൽകാനും തീരുമാനമായി. മേജർ ആർച് ബിഷപ്് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സഭയുടെ പൊതുവായ കാര്യങ്ങൾ നോക്കേണ്ടതിനാൽ അതിരൂപതയിലെ പ്രശ്നങ്ങൾ സഹായ മെത്രാന്മാർ ഇടപെട്ട് പരിഹരിക്കണം. മേജർ ആർച് ബിഷപ് അധികാര അവകാശങ്ങൾ അവർക്ക് ഏൽപിച്ചുകൊടുക്കണം. ഇപ്പോഴുണ്ടായ പ്രശ്നങ്ങൾക്ക് പ്രോേട്ടാസിഞ്ചല്ലൂസ് ഫാ.സെബാസ്റ്റ്യൻ എടയന്ത്രത്തി​െൻറ നേതൃത്വത്തിൽ പരിഹാരം കാണണമെന്നും സിനഡ് നിർേദശിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ 62 മെത്രാന്മാരാണ് സിനഡിൽ പെങ്കടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.