കോഴിക്കോട്: ഭൂമി വിൽക്കാനുണ്ടെന്ന് പരസ്യം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാളെ നടക്കാവ് പൊലീസ് അറസ്റ്റുചെയ്തു. ചാലക്കുടി ചായപ്പംകുഴി സ്വദേശി വി.എ. ജോയ് എന്ന വെമ്പിളിയൻ ജോയ് ആണ് അറസ്റ്റിലായത്. പത്രങ്ങളിൽ വരുന്ന ഭൂമിവിൽപന പരസ്യങ്ങളിലെ ഫോൺ നമ്പറുകളിൽ ആവശ്യക്കാരനാണെന്ന വ്യാജേന വിളിച്ച് ലീഗൽ ഒപ്പീനിയെനന്ന് പറഞ്ഞ് ഭൂരേഖകളുടെ പകർപ്പുകൾ കൈക്കലാക്കിയശേഷം വ്യാജ ആധാരവും പട്ടയവും നിർമിച്ച് ഭൂമി വിൽപന സൈറ്റുകളിലും പത്രങ്ങളിലും പരസ്യം നൽകി ഭൂമിക്ക് അഡ്വാൻസ് തുക കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തിയത്. പ്രവാസികളായ പലരുെടയും നഗരപ്രദേശങ്ങളിലെ ഭൂമിയാണ് ഇയാൾ പലർക്കും കാണിച്ചുെകാടുത്തത്. തട്ടിപ്പിനുവേണ്ടി വ്യാജ തിരിച്ചറിയൽ കാർഡ്, പാൻകാർഡ് അടക്കം ഇയാൾ സംഘടിപ്പിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. 2016 ജനുവരിയിൽ കോഴിക്കോട് ജവഹർനഗറിലുള്ള പത്തുസെൻറ് ഭൂമിക്ക് ഷിബുലാൽ എന്നയാളുടെ പേരിൽ വ്യാജ രേഖകളുണ്ടാക്കി കോഴിക്കോട് സ്വദേശിയായ ലോറൻസ് എന്നയാൾക്ക് വിൽപന നടത്തുന്നതിെൻറ ഭാഗമായി അഞ്ചുലക്ഷം രൂപ അഡ്വാൻസ് വാങ്ങി മുങ്ങിയ കേസിലാണ് അസ്റ്റിലായത്. ഇതേ ഭൂമി വിൽക്കാനെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഷിബുലാൽ എന്നയാളുടെ പേരിലുള്ള തെരഞ്ഞെടുപ്പ് െഎഡി കാർഡ്, എസ്.ബി.െഎ കലൂർ ബ്രാഞ്ചിലെ പാസ് ബുക്ക് എന്നിവ പൊലീസ് ഇയാളുടെ എറണാകുളത്തെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചാണ് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് വിവരം. ഒാരോ ഇടപാടുകൾക്ക് ശേഷവും താമസം മാറുന്നതിനാൽ പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നടക്കാവ് എസ്.െഎ എസ്. സജീവ്, എ.എസ്.െഎ എ. അനിൽകുമാർ, സി.പി.ഒ ബിജു ചേനയിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.