കൊച്ചി: സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്കുയർത്തപ്പെട്ടതിെൻറ രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു. കൽദായ കത്തോലിക്ക സഭയുടെ പാത്രിയാർക്കീസ് ലൂയിസ് റാഫേൽ സാക്കോ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തോമാശ്ലീഹായിലൂടെ ആരംഭിക്കുന്ന സീറോ മലബാർ സഭയുടെ മഹത്തായ പൈതൃകം ഇന്ത്യയിലും പുറത്തും തീക്ഷ്ണമായി പ്രതിഫലിപ്പിക്കാൻ സാധിക്കുന്നത് ആഗോള സഭക്ക് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച് ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാേത്രാ അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സി.ബി.സി.ഐ പ്രസിഡൻറും സീറോ മലങ്കര സഭ മേജർ ആർച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിെൻറ സെക്രട്ടറി ആർച് ബിഷപ് ഡോ. സിറിൾ വാസിൽ, വരാപ്പുഴ മുൻ ആർച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ് മാർ ആൻറണി കരിയിൽ, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്, ഗ്രീക്ക് കാത്തലിക് ചർച്ച് അേപ്പാസ്തലിക് എക്സാർക്ക് ദിമിേത്രാസ് സലാക്കാസ്, സി.എം.സി മദർ ജനറൽ സിസ്റ്റർ സിബി, കത്തോലിക്ക കോൺഗ്രസ് പ്രസിഡൻറ് അഡ്വ. ബിജു പറയന്നിലം, മാതൃവേദി സെക്രട്ടറി ജിജി ജേക്കബ്, എസ്.എം.വൈ.എം പ്രസിഡൻറ് അരുൺ ഡേവിസ് എന്നിവർ പ്രസംഗിച്ചു. സഭയുടെ ചരിത്രം ആവിഷ്കരിക്കുന്ന ഡോക്യുമെൻററി പ്രദർശനം, കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു. കഴിഞ്ഞ എട്ടിന് ആരംഭിച്ച സീറോ മലബാർ സഭയുടെ മെത്രാൻ സിനഡും ശനിയാഴ്ച സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.