സാമ്പത്തിക സംവരണം: സർക്കാർ പിന്തിരിയണം -മെക്ക കൊച്ചി: ദേവസ്വം ബോർഡ് നിയമനങ്ങളിൽ പത്ത് ശതമാനം മുന്നാക്ക സാമ്പത്തിക സംവരണവുമായി മുന്നോട്ടുപോകാനുള്ള സർക്കാർ നീക്കം ഭരണഘടനയോടും സുപ്രീംകോടതി വിധികളോടുമുള്ള വെല്ലുവിളിയാണെന്ന് മെക്ക സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. നിയമസെക്രട്ടറിയുടെ ഉപദേശം ലഭിച്ചശേഷവും വകുപ്പുമന്ത്രിയും സർക്കാറും സാമ്പത്തിക സംവരണവുമായി മുന്നോട്ടുപോകുമെന്ന ധാർഷ്ട്യം നിറഞ്ഞ പ്രഖ്യാപനം നടത്തുന്നത് മുന്നാക്കഹിന്ദുക്കളെ പ്രീണിപ്പിക്കുന്നതിനാണ്. വഖഫ് ബോർഡിലെ മുഴുവൻ ഒഴിവും യോഗ്യരും അർഹരുമായ മുസ്ലിം ഉദ്യോഗാർഥികൾക്ക് ഉറപ്പുവരുത്തി നിയമനം നടത്താൻ നടപടി വേണം. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ വകുപ്പുതല ഉദ്യോഗാർഥികൾക്ക് സംവരണം നിഷേധിക്കുന്നത് തിരുത്തണം. പ്രസിഡൻറ് പ്രഫ. ഇ. അബ്ദുൽ റഷീദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. അലി റിപ്പോർട്ടും ട്രഷറർ സി.ബി. കുഞ്ഞുമുഹമ്മദ് കണക്കും അവതരിപ്പിച്ചു. സി.എച്ച്. ഹംസ മാസ്റ്റർ, അബ്ദുറഹ്മാൻ വട്ടത്തിൽ, എ.എസ്.എ. റസാഖ്, ടി.എസ്. അസീസ്, എം.എ. ലത്തീഫ്, കെ.എം. അബ്ദുൽ കരീം, റഷീദ് മംഗലപ്പള്ളി, എ.െഎ. മുബീൻ, ഉമർ മുള്ളൂർക്കര, വി.കെ. അലി, എൻ.സി. ഫാറൂഖ്, സി.ടി. കുഞ്ഞയമു, എ. ജമാലുദ്ദീൻ, ജുനൈദ് ഖാൻ, എ. നസീർ, എൻ.എ. മുഹമ്മദ്, പി. അബ്ദുൽ അസീസ്, എം.എം. നൂറുദ്ദീൻ, എസ്. ഷരീഫ്, വി.പി. സക്കീർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.