വ്യാജ ഫേസ്​ബുക്ക്​​ അക്കൗണ്ടിനെതിരെ ജഡ്​ജിയുടെ പരാതി

െകാച്ചി: ത​െൻറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി കള്ള പ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷയുടെ പരാതി. െകമാൽ പാഷ എന്ന പേരും ഹൈകോടതിയുടെ വെബ്സൈറ്റിൽനിന്ന് എടുത്ത ത​െൻറ ചിത്രവും ഉപയോഗിച്ചാണ് അക്കൗണ്ട് തുറന്നതെന്ന് എറണാകുളം റേഞ്ച് െഎ.ജിക്കും സിറ്റി പൊലീസ് കമീഷണർക്കും നൽകിയ പരാതിയിൽ പറയുന്നു. വ്യാജ അക്കൗണ്ട് നീക്കാൻ നടപടി സ്വീകരിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്നുമാണ് പരാതിയിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.