ആശ പ്രവര്‍ത്തകര്‍ക്ക് കാന്‍സര്‍ സർവേയിലും രോഗനിര്‍ണയത്തിലും പരിശീലനം

കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച് സ​െൻറർ ആഭിമുഖ്യത്തില്‍ കാന്‍സര്‍ സർവേ, രോഗനിര്‍ണയം എന്നിവയില്‍ ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. കലക്ടറും കാന്‍സര്‍ സ​െൻറര്‍ സ്‌പെഷല്‍ ഓഫിസറുമായ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. പി.ജി. ബാലഗോപാല്‍, ഐ.സി.എം.ആര്‍ നാഷനല്‍ കാന്‍സര്‍ റെജിസ്ട്രി സയൻറിഫിക് അഡ്വൈസറി കമ്മിറ്റി അംഗം പി. ഗംഗാധരന്‍, ഡോ. പോള്‍ ജോര്‍ജ്, ഡോ. ഉഷശ്രീ വാര്യര്‍, ഡോ. നീത ശ്രീധരന്‍, ഡോ. പ്രേം രവിവർമ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. കളമശ്ശേരി നഗരസഭയിലെ 30 ആശ വര്‍ക്കര്‍മാര്‍ പരിശീലനത്തിൽ പങ്കെടുത്തു. പടം er 'യുവജനങ്ങളെ സ്വാധീനിക്കാൻ കാഴ്ചയുടെ ലോകത്തിലേക്കിറങ്ങണം' കൊച്ചി: കെ.സി.ബി.സി ബൈബിൾ കമീഷൻ സംഘടിപ്പിച്ച ലൂമെൻ ഹ്രസ്വചിത്ര മത്സരത്തിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. ബൈബിൾ കമീഷൻ ചെയർമാൻ ബിഷപ് എബ്രഹാം മാർ യൂലിയോസ് അധ്യക്ഷത വഹിച്ചു. സിനിമ നടനും സംവിധായകനുമായ സിജോയ് വർഗീസ് മുഖ്യാതിഥിയായിരുന്നു. ഹ്രസ്വചിത്ര മത്സരത്തിൽ പാരിഷ് കാറ്റഗറിയിൽ നൂറനാടിലെ ബിനു ഫ്രാൻസിസ് സംവിധാനം ചെയ്ത 'ഒന്നാം പാഠം' ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്കാരം നേടി. ഷീൽഡും 25,000 രൂപയുമാണ് സമ്മാനം. ഇൻസ്റ്റിറ്റ്യൂഷൻ കാറ്റഗറിയിൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളജിലെ ഡോ. റോസി തമ്പി സംവിധാനം ചെയ്ത 'സാക്ഷ' ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം ലൂർദ് ഫൊറോനയും തൃശൂർ മേരീ മാതാ സെമിനാരിയും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഏറ്റവും നല്ല ഡയറക്ടർക്കുള്ള സമ്മാനം ബിനു ഫ്രാൻസിസിനും മികച്ച നടനുള്ള സമ്മാനം ആൽബിൻ ബൈജു, അഖിൽ എന്നിവർക്കും സമ്മാനിച്ചു. അഖിലകേരള സാഹിത്യരചന മത്സര ജേതാക്കൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. സെക്രട്ടറി ഡോ. ജോൺസൻ പുതുശ്ശേരി, പി.ഒ.സി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, ഫാ. ജോഷി മയ്യാറ്റിൽ, ഫാ. ഡായ് കുന്നത്ത്, തോമസ് എൺപതിൽ എന്നിവർ സംസാരിച്ചു. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.