ഹജ്ജ്​ ബുക്കിങ്​ ആരംഭിച്ചു

ആലുവ: ബാബുസ്സലാം ഹജ്ജ്-- ഉംറ സർവിസ് നേതൃത്വത്തിൽ ഹജ്ജിന് പുറപ്പെടുന്ന ബാച്ചി​െൻറ ബുക്കിങ് ആരംഭിച്ചു. തായിക്കാട്ടുകര ഹിദായത്തുൽ ഇസ്ലാം മദ്റസ ഹാളിൽ നടന്ന ചടങ്ങിൽ അഹ്മദുൽ ബദവി കോയ തങ്ങൾ, ഇബ്രാഹീം കൊണ്ടോട്ടി, ഹമീദ് മുണ്ടേത്ത്, ഹമീദ് മരോട്ടിക്കൽ എന്നിവരിൽനിന്ന് പാസ്പോർട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. അമീറുമാരായ ഷിഹാബ് തങ്ങൾ, ഇസ്മായിൽ സഖാഫി നെല്ലിക്കുഴി, അബൂബക്കർ അഹ്സനി, അഷ്റഫ് സഖാഫി, നാസർ സഖാഫി, മുഹമ്മദ് ഷഫീഖ് നഇൗമി, സലീം അൽഹസനി, അലി സഅദി എന്നിവർ പെങ്കടുത്തു. ഡയറക്ടർ അബ്ബാസ് നദ്വി സ്വാഗതവും മാനേജർ ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.