സർക്കാർ ഖജനാവിലേക്ക് ഭിക്ഷയെടുത്ത്​ ആം ആദ്മി പാർട്ടി

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് പെൻഷൻ നൽകാത്ത സർക്കാർ നടപടിക്കെതിരെ ആം ആദ്മി പാർട്ടി പ്രവർത്തകർ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഖജനാവിലേക്ക് ഭിക്ഷയെടുത്ത് പ്രതിഷേധിച്ചു. 39 ദിവസമായി സ്റ്റാൻഡിൽ പെൻഷൻകാർ നടത്തുന്ന സമരത്തിന് അഭിവാദ്യം അർപ്പിച്ചശേഷം സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ സമരം ഉദ്‌ഘാടനം ചെയ്തു. കെ.എസ്.ആർ.ടി.സിയുടെ തലപ്പത്തെ അഴിമതിയാണ് സ്ഥാപനത്തെ നഷ്ടത്തിലേക്ക് നയിക്കുന്നത്. ആയുസ്സ് മുഴുവനും സേവനം അനുഷ്ഠിച്ചവരുടെ പെൻഷൻ ഇനിയും നിഷേധിച്ച് അവരെ ആത്മഹത്യയിലേക്ക് നയിച്ചാൽ എ.എ.പി പ്രവർത്തകർ തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭിക്ഷയെടുത്ത് ലഭിച്ച 945 രൂപ വകുപ്പ് മന്ത്രിക്ക് അയച്ചുകൊടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. ജാക്സൺ പൊള്ളയിൽ അധ്യക്ഷത വഹിച്ചു. റിട്ട. ജില്ല ജഡ്ജി എൻ. സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ. ഷാജി, റോയി മുട്ടാർ, നവീൻ ജി. നാദമണി, രാജീവ് പള്ളത്ത്, എ.എം. ഇഖ്ബാൽ, എസ്. ബാബു, അബ്ദുൽ മജീദ്, അൻസാർ, തോമസ് മാറിടിക്കുളം, ജോസി ജോൺ എന്നിവർ സംസാരിച്ചു. ഇട്ടി അച്യുതന്‍ വൈദ്യര്‍ സ്മാരക മെഗാ ഡിജിറ്റല്‍ ക്വിസ് ചേര്‍ത്തല: ഹോര്‍ത്തൂസ് മലബാറിക്കൂസ് ട്രസ്റ്റ് സംസ്ഥാന കമ്മിറ്റി യുവജനക്ഷേമ ബോര്‍ഡി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇട്ടി അച്യുതന്‍ വൈദ്യര്‍ സ്മാരക മെഗാ ഡിജിറ്റല്‍ ക്വിസ് 21ന് കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓഥേഴ്‌സ് കേരള ചാപ്റ്റര്‍ പ്രസിഡൻറ് ജസ്റ്റിസ് കെ. സുകുമാരന്‍ ഉദ്ഘാടനം ചെയ്യും. 9.30ന് പ്രാഥമിക മത്സരങ്ങളും ഉച്ചക്ക് രണ്ടിന് ഫൈനല്‍ മത്സരവും നടക്കും. വൈകുന്നേരം നാലിന് സമാപന സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. താല്‍പര്യമുള്ളവര്‍ക്ക് 18 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9400818000.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.