കുട്ടനാട്: രണ്ടാംക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ എം. ജോസഫിന് കണ്ണീരോടെ വിട. ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍.പി.ജി സ്‌കൂളിലെ ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണാണ് ചൂട്ടുമാലില്‍ മുണ്ടുചിറയില്‍ ബന്‍സന്‍ ജോസഫിെൻറ മകൻ സെബാസ്റ്റ്യൻ മരിച്ചത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകൾ എത്തി. പൊന്നോമനക്ക് അവസാന മുത്തം നല്‍കി വിടചൊല്ലാന്‍ കഴിയാതെ മാതാവ് ആന്‍സിയും കണ്ടുനിന്ന അമ്മമാരും വാവിട്ട് നിലവിളിച്ചു. ആശ്വസിപ്പിക്കാനോ അനുനയ വാക്കുകള്‍ പറയാനോ കഴിയാതെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവരുടെ കണ്ണുകൾ ഈറനണിഞ്ഞു. ശൗചാലയത്തിലേക്ക് കയറുന്നതിനിടെ സിമൻറുകട്ട ഉപയോഗിച്ച് കെട്ടിയിരുന്ന ഒന്നരമീറ്റര്‍ ഉയരമുള്ള ഭിത്തി അടര്‍ന്ന് സെബാസ്റ്റ്യെൻറ തലയില്‍ വീണാണ് ദാരുണ അന്ത്യം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ അധ്യാപകരും സമീപവാസികളും ചേര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോെയങ്കിലും മരിച്ചിരുന്നു. ശുചിമുറിയുടെ ശോച്യാവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ക്ക് കഴിയാഞ്ഞതാണ് ദുരന്തത്തിന് കാരണമായത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്‍.പി സ്‌കൂളില്‍ 11 വിദ്യാർഥികള്‍ മാത്രമാണ് പഠിച്ചിരുന്നത്. കൊടിക്കുന്നില്‍ സുരേഷ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പോളി തോമസ്, തലവടി, എടത്വ പഞ്ചായത്ത് പ്രസിഡൻറുമാരായ ജനൂപ് പുഷ്പാകരന്‍, ടെസി ജോസ്, ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ബ്ലോക്ക് വൈസ് പ്രസിഡൻറ് രമണി എസ്. ഭാനു, പഞ്ചായത്ത് അംഗങ്ങളായ പി.കെ. വര്‍ഗീസ്, അജിത്ത് കുമാര്‍ പിഷാരത്ത്, ബാബു വലിയവീടന്‍, മണിദാസ് വാസു, രമ മോഹനന്‍, പ്രിയ അരുണ്‍, ബിനു സുരേഷ് എന്നിവർ അന്തിമോപചാരം അർപ്പിക്കാൻ എത്തി. വട്ടടി റീത്ത് പള്ളിയിലെ ശുശ്രൂഷക്കുശേഷം മൃതദേഹം സംസ്‌കരിച്ചു. ഏകസഹോദരന്‍: എബിന്‍ എം. ജോസഫ്. വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു എടത്വ: സംസ്ഥാന വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസ് ആനപ്രമ്പാല്‍ തെക്ക് ചൂട്ടുമാലില്‍ എല്‍.പി.ജി സ്‌കൂള്‍ സന്ദര്‍ശിച്ചു. വെള്ളിയാഴ്ച സ്‌കൂൾ ശൗചാലയത്തിെൻറ ഭിത്തി ഇടിഞ്ഞുവീണ് വിദ്യാർഥി മരിച്ചിരുന്നു. സ്കൂളിെൻറ ശോച്യാവസ്ഥക്ക് പരിഹാരം കാണാഞ്ഞ മാനേജ്മെൻറിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വകുപ്പ് തലത്തില്‍ അേന്വഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു. തലവടി എ.ഇ.ഒയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകളിലും ഭൗതിക സൗകര്യങ്ങൾ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എ.ഇ.ഒ ശശികുമാര്‍ ജി. വാര്യര്‍ക്ക് നിർദേശം നല്‍കി. സ്‌കൂള്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും ഡയറക്ടര്‍ ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.