വർഗീയ ഫാഷിസത്തെ ചെറുക്കാൻ മതേതര ശക്തികൾ ഒന്നിക്കണം -വി.എസ് കായംകുളം: വർഗീയ ഫാഷിസത്തെ ചെറുക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് വി.എസ്. അച്യുതാനന്ദൻ. ഹിന്ദുത്വശക്തികളുടെ വംശീയ ഉന്മൂലന രാഷ്ട്രീയം അപകടകരമായ അവസ്ഥയിൽ രാജ്യത്തെ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല സമ്മേളനഭാഗമായി 'മതേതര ഇന്ത്യ വെല്ലുവിളികളും പ്രതിരോധവും' വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. സാംസ്കാരിക ദേശീയതയിലൂടെ മറ്റ് മതങ്ങളെ തകർക്കാനുള്ള ശ്രമമാണ് ബി.ജെ.പി സർക്കാർ നടപ്പാക്കുന്നത്. സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മതത്തിെൻറ പേരിലുള്ള രാഷ്ട്രീയം ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിക്കുകയാണ്. ബാബരി മസ്ജിദ് തകർത്തതുമുതലാണ് വംശീയ ഉന്മൂലനവുമായി ഹിന്ദുത്വ ശക്തികൾ രംഗത്തിറങ്ങിയത്. ഗുജറാത്തായിരുന്നു പരീക്ഷണശാല. അപകടകരമായ ഇൗ ഫാഷിസം അടുക്കളയിൽവരെ എത്തിക്കഴിഞ്ഞു. എന്നാൽ, ഇതിനെ ലഘൂകരിക്കുന്ന സമീപനമാണ് മാധ്യമങ്ങൾവരെ സ്വീകരിക്കുന്നത്. വർഗീയ ചേരിതിരിവിലൂടെ അധികാരത്തിൽ വന്ന മോദിയെ രക്ഷകനായി വാഴ്ത്തുന്നു. ശ്രീനാരായണ ദർശനങ്ങളെപ്പോലും വർഗീയതയുമായി കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നു. ആർ.എസ്.എസ് നിയന്ത്രണത്തിൽ വർഗീയ തത്ത്വശാസ്ത്രം അടിച്ചേൽപിക്കുന്നു. ഇതിലൂടെ ഇതരമതങ്ങളെ തകർക്കാനാണ് ശ്രമം. മുസ്ലിംകളാണ് കൂടുതലും ഇരകളാക്കപ്പെടുന്നത്. ഗാന്ധിജിക്ക് പകരം ഗോദ്െസയെ പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് ഗാന്ധിവധത്തിൽ പുനരന്വേഷണ ആവശ്യത്തിന് കാരണമായത്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ വിഷയം അവതരിപ്പിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗം എം.എ. അലിയാർ അധ്യക്ഷത വഹിച്ചു. ജനതാദൾ -യു സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ, നഗരസഭ ചെയർമാൻ എൻ. ശിവദാസൻ, ബി. അബിൻഷാ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.