ആലപ്പുഴ: കൺേട്രാളിങ് റൂമിലെ സ്വിച്ച് അമർത്തിയതോടെ അടിയോളം ഉയരം വരുന്ന കൂറ്റൻ ജലസംഭരണി ഹുങ്കാര ശബ്ദത്തോടെ തകർന്നുവീണു. സമീപത്തെ കെട്ടിടങ്ങൾക്കൊന്നും ഒരു പോറൽപോലുമേൽക്കാതെ. ആലപ്പുഴയിലെ കയർബോർഡ് ആസ്ഥാനത്തെ വർഷങ്ങൾ പഴക്കമുള്ള ജലസംഭരണിയാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ബിൽഡിങ് ഇംപ്ലോഷൻ സംവിധാനം ഉപയോഗിച്ച് 'പൊളിച്ചടുക്കിയത്'. കെട്ടിടങ്ങൾ തകർക്കാനുപയോഗിക്കുന്ന ഇൗസംവിധാനം കേരളത്തിലാദ്യമായാണ് ഉപയോഗിക്കുന്നത്. ശനിയാഴ്ച മാഗ്ലിങ്ക് ഇൻഫ്രാ േപ്രാജക്ട് എന്ന കമ്പനിയാണ് ഇതിന് കരാറെടുത്തത്. എട്ടുലക്ഷമാണ് ചെലവ്. സ്ഫോടക വസ്തുക്കളും രാസവസ്തുക്കളും ഉപയോഗിച്ചായിരുന്നു തകർക്കൽ. കമ്പനിയുടെ മാനേജിങ് ഡയറക്ടർ പൊൻലിംഗം പറഞ്ഞു. 30 ദിവസം മുതൽ 40 ദിവസം വരെ സമയമെടുത്താണ് മുന്നൊരുക്കം നടത്തിയത്. മൂന്നുനാല് സെക്കൻഡുകൾക്കുള്ളിൽ കെട്ടിടം പൂർണമായും തകർന്നു. കലവൂരിലെ വാട്ടർ ടാങ്കിന് തൊട്ടടുത്ത് മറ്റു കെട്ടിടങ്ങളില്ലാത്തതിനാൽ ഭൂമിക്കടിയിലേക്ക് പോകുന്നതിന് പകരം വശങ്ങളിലേക്ക് വീഴ്ത്തുന്ന വിധമായിരുന്നു സജ്ജീകരണം. കെട്ടിടഭാഗത്തിെൻറ അവശിഷ്ടങ്ങളും കമ്പനി തന്നെ നീക്കം ചെയ്തു. നാടോടി മന്നൻ എന്ന സിനിമയിൽ ബഹുനില കെട്ടിടം ഇത്തരമൊരു സംവിധാനം ഉപയോഗിച്ച് തകർക്കുന്നത് അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.